![You can chat in WhatsApp with watching YouTube videos, simultaneously](/wp-content/uploads/2018/08/whatsapp-2.jpg)
സുരക്ഷയില്‍ യാതൊരു വിട്ടുവീഴ്ചക്കും വാട്ട്സാപ്പ് തയ്യാറല്ലായെന്ന് വ്യക്തമാകുന്നതാണ് ആപ്പിന്‍റെ വരാനിരിക്കുന്ന പുതിയ അപ് ഡേഷന്‍. നിലവിലുളള സുരക്ഷാക്രമീകരണങ്ങള്‍ക്ക് പുറമേ നവീന സുരക്ഷാ ക്രമീകരണങ്ങളും മെസഞ്ചറില്‍ ഉള്‍പ്പെടുത്തുകയാണ് വാട്ട്സാപ്പ്. ഫെയ്സ് എെഡി , ടച്ച് എെഡി തുടങ്ങിയ പ്രത്യേകതകളാണ് ഉടന്‍ മെസഞ്ചറില്‍ ലഭ്യമാകാനിരിക്കുന്നത്.
ആദ്യം ഈ സജ്ജീകരണങ്ങള്‍ ലഭ്യമാകുക എെ. ഒ. എസുകളിലായിരിക്കും. ടെക് വെബ്സൈറ്റായ വാബ്ബീറ്റ ഇന്‍ഫോയാണ് വാട്ട്സാപ്പിന്‍റെ പുതിയ സജ്ജീകരണങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. ഐഫോണ്‍ എക്സ്, ഐഫോണ്‍ എക്സ് .എസ്, എക്സ്. എസ് മാക്സ്, എക്സ് ആര്‍ എന്നീ ഫോണുകളിലായിരിക്കും ടച്ച് ഐ.ഡി, ഫേസ് ഐ.ഡി സേവനങ്ങള്‍ ആദ്യപടിയായി ലഭിക്കുക.
Post Your Comments