KeralaLatest News

പരാതി സെല്‍ രൂപീകരണം: ഡബ്ല്യുസിസിയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി: സിനിമാ മേഖലയിലെ ലൈംഗീക അതിക്രമ പരാതികള്‍ കൈകാര്യം ചെയ്യാന്‍ പരാതി പരിഹാര സെല്‍ രൂപീകരിക്കണമെന്ന ആവശ്യവുമായി ഡബ്ല്യുസിസി സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. മലയാള സിനിമാ ലൊക്കേഷനുകളില്‍ ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഡബ്ല്യുസിസിയെ പ്രതിനിധീകരിച്ച് റിമ കല്ലിങ്കലും പത്മപ്രിയയുമാണ് ഹര്‍ജി സമര്‍പ്പിച്ചത്. സംസ്ഥാന സര്‍ക്കാരിനെയും അമ്മയെയും എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി. ഹര്‍ജിയില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കും.

സിനിമാ മേഖലയുമായി ബന്ധപ്പെട്ട ചൂഷണ, അതിക്രമ പരാതികള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ പരാതി പരിഹാര സംവിധാനം അത്യാവശ്യമാണെന്ന് ഹര്‍ജിയില്‍ പറയുന്നു.ജോലി സ്ഥലങ്ങളിലെ ലെംഗീകാതിക്രമം തടയാനുള്ള നിയമം സൊസൈറ്റികള്‍ക്കുള്‍പ്പടെ ബാധകമാണെന്നും ഹര്‍ജിയിയില്‍ ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button