ഹനോയ്: വിയറ്റ്നാം പ്രസിഡന്റായി കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ന്യൂയന്‍ ഫു ത്രോംഗിനെ തെരഞ്ഞെടുത്തു. വിയറ്റ്നാം ദേശീയ അസംബ്ലിയുടേതാണ് തീരുമാനം. പ്രസിഡന്റ്, പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ ഒരുമിച്ചു വഹിക്കുന്ന ആദ്യ നേതാവാണ് തോംഗ്. രാജ്യത്തോടും ഭരണഘടനയോടും ജനങ്ങളോടും വിശ്വസ്തനായിരിക്കുമെന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത അദ്ദേഹം പറഞ്ഞു.
മുന്‍ പ്രസിഡന്റ് ട്രാന് ഡായ് ക്വാംഗ് സെപ്റ്റംബര്‍ 21-ന് അന്തരിച്ചതോടെയാണ് വിയറ്റ്നാം പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്.
Post Your Comments