തിരുവനന്തപുരം: തലസ്ഥാനത്ത് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റിന്റെ വീടിന് നേരെ ആക്രമണം. ഇന്ന് പുലര്‍ച്ചെ രണ്ടര മണിയോടെ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി.എ വിനീഷിന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. തിരുവനന്തപുരം ആറ്റിങ്ങല്‍ കോരാണിയിലെ വീടിന് നേരെ ആക്രമണം ഉണ്ടാവുമ്പോള്‍ വിനീഷിന്റെ അച്ഛനും, അമ്മയും മാത്രമാണ് സ്ഥലത്ത് ഉണ്ടായിരുന്നത്. മുഖം മൂടി ധരിച്ച സംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments