Latest NewsIndia

സിയോള്‍ സമാധാന പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്

1990 മുതല്‍ കൊറിയയില്‍ നല്‍കിവരുന്ന സിയോള്‍ സമാധാന പുരസ്‌കാരം ഇത്തവണ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നല്‍കി ആദരിച്ചു. ഈ പുരസ്‌കാരത്തിനര്‍ഹനാകുന്ന പതിനാലാമനാണ് മോദി. അന്താരാഷ്ട്ര സഹകരണത്തിനായും സാമ്പത്തിക ഭദ്രതയ്ക്കും വേണ്ടി ആഗോളതലത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ് നല്‍കിയിരിക്കുന്നത്.

അഴിമതി ഉന്മൂലനം, മാനുഷിക വികസനം, സാമ്പത്തിക വളര്‍ച്ച എന്നിവയിലൂടെ ഇന്ത്യയുടെ പുരോഗതിക്ക് മോദി ആക്കം കൂട്ടിയെന്ന് അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി. കൂടാതെ നോട്ട് നിരോധനത്തെയും കമ്മിറ്റി അഭിനന്ദിച്ചു. ധനികരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം കുറക്കുന്നതിനും മോദിക്ക് കഴിഞ്ഞെന്ന് വിദേശകാര്യം മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്.

കൊറിയക്കും അവാര്‍ഡ് സമിതിക്കും നന്ദി അറിയിച്ചുകൊണ്ട് മോദി പുരസ്‌കാരം സ്വീകരിച്ചു. കൊറിയയുമായുള്ള ബന്ധം മെച്ചപ്പെട്ടുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് മോദിയെ അവാര്‍ഡ് തേടിയെത്തിയിരിക്കുന്നത്. ഇരു രാജ്യങ്ങള്‍ക്കും സൗകര്യപ്രദമായ ദിവസം കണ്ടെത്തി അവാര്‍ഡ് സമ്മാനിക്കുമെന്ന് മോഡി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button