ബാങ്കിംഗ് മേഖലയില്‍ പ്രൊബേഷനറി ഓഫീസര്‍മാരായി നിയമനം ലഭിക്കുന്ന ബാങ്കിങ് ആന്റ് ഫിനാന്‍സ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സിലേക്ക് കാനറ ബാങ്ക് അപേക്ഷ ക്ഷണിച്ചു.
ബാംഗ്ലൂരിലെ മണിപ്പാല്‍ ഗ്ലോബല്‍ എഡ്യുക്കേഷന്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് (ബാംഗ്ലൂര്‍), നിട്ടി എജ്യുക്കേഷന്‍ ഇന്റര്‍നാഷണല്‍ ്രൈപവറ്റ് ലിമിറ്റഡ് (NEIPL) ഗ്രേറ്റര്‍ മംഗലാപുരം എന്നിവിടങ്ങളിലാണ് പ്രവേശനം ലഭിക്കുന്നത്. ബാങ്കിങ് മേഖലയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് അതിനായുള്ള ഏറ്റവും നല്ല അവസരമാണിത്.
കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവരില്‍ 800 പേരെ കാനറ ബാങ്ക് പ്രൊബേഷനറി ഓഫീസര്‍മാരായി നിയമിക്കും. കാനറ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് ‘കനാറബങ്ക് ഡോട്ട് കോം’ മുഖേന ഓണ്‍ലൈന്‍ പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഡിസംബര്‍ 23നാണ് പരീക്ഷ. തുടര്‍ന്ന് ഗ്രൂപ്പ് ചര്‍ച്ചയും വ്യക്തിപരമായ അഭിമുഖവും നടത്തും.
തിരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക് പി.ജി.ഡി.ബി.എഫ്. കോഴ്സില്‍ പ്രവേശത്തിന് അപേക്ഷിക്കാം. കോഴ്സ് പൂര്‍ത്തിയാക്കിയാല്‍, കാനറ ബാങ്കിലെ വിവിധ ശാഖകളില്‍ ജൂനിയര്‍ മാനേജ്മെന്റ് ഗ്രേഡ് സ്കെയില്‍ പ്രൊബേഷണറി ഓഫീസര്‍മാരായി നിയമനം ലഭിക്കും
Post Your Comments