ബാലരാമപുരം: വിദ്യാർത്ഥികൾക്ക് മുന്നിൽ നഗ്നത പ്രദർശിപ്പിക്കുകയും അശ്ലീലം സംസാരിക്കുകയും ചെയ്തെന്ന പരാതിയിൽ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗമായ താൽക്കാലിക അധ്യാപകന് സസ്പെൻഷൻ. കല്ലിയൂർ ഊക്കോട് സ്വദേശിയെയാണു ബാലരാമപുരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് സസ്പെൻഡ് ചെയ്തത്. സ്കൂളിൽ സംഭവം തിരക്കാനെത്തിയ നാട്ടുകാർ അധ്യാപകനെ ‘കൈകാര്യം’ ചെയ്തതായും പറയുന്നു. സംഭവമറിഞ്ഞു ബാലരാമപുരം പൊലീസെത്തി കുട്ടികളുടെ മൊഴിയെടുത്തു.
രക്ഷിതാക്കൾക്കു കേസുമായി മുന്നോട്ടു പോകാൻ താൽപര്യം ഇല്ലെന്നറിയിച്ചതിനാൽ കേസെടുത്തിട്ടില്ലെന്നു ബാലരാമപുരം പൊലീസ് ഇൻസ്പെക്ടർ എസ്.എം.പ്രദീപ് കുമാർ പറഞ്ഞു. വിദ്യാർഥിനികളുടെയും രക്ഷിതാക്കളുടെയും പരാതിയിലാണു സസ്പെൻഷൻ. അധ്യാപകന്റെ നടപടികളെപ്പറ്റി മുൻപും വിദ്യാർഥിനികൾ സ്കൂൾ അധികൃതർക്കു പരാതി നൽകിയിരുന്നു. എന്നാൽ ഈ പരാതിയിൽ നടപടിയുണ്ടായില്ല.
Post Your Comments