Latest NewsKerala

ഭാര്യയെ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കേസ്

മലപ്പുറം: ഭാര്യയെ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കേസ്. നിലമ്പൂര്‍ പോത്തുകല്ലില്‍ ഭാര്യയെ പെട്രോളൊഴിച്ച് കത്തിച്ച കവളപ്പാറ കോളനിയിലെ ശങ്കരന്‍കുട്ടിയ്ക്കെതിരേയാണ് വധശ്രമത്തിന് കേസെടുത്തത്. മുമ്പും ശങ്കരന്‍കുട്ടി ഭാര്യയെ മണ്ണെണ്ണയൊഴിച്ച് കത്തിയ്ക്കാന്‍ ശ്രമിച്ചതായി പോലിസ് പറഞ്ഞു. ഭാര്യ സിന്ധുവിനെ തൊണ്ണൂറുശതമാനം പൊള്ളലേറ്റ് അത്യാസന്ന നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഭാര്യയുമായി സ്ഥിരമായി വഴക്കിടാറുള്ള ശങ്കരന്‍കുട്ടി സിന്ധുവിനെ വീട്ടിനകത്ത് വാതിലടച്ചിട്ട് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. വാതില്‍തുറന്ന് പുറത്തേക്കോടിയ സിന്ധുവിനെ നാട്ടുകാര്‍ച്ചേര്‍ന്ന് നിലമ്പൂര്‍ ആശുപത്രിയിലേക്ക് എത്തിച്ചു. അവിടെനിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button