NattuvarthaLatest News

ഭാര്യ ഗള്‍ഫിലുള്ള ഭര്‍ത്താവിന്റെയടുത്ത് പോയ സമയം വീട്ടില്‍ കവര്‍ച്ച; മോഷണം പോയത് 17 പവന്‍ സ്വര്‍ണാഭരണങ്ങള്‍

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഗള്‍ഫുകാരന്റെ വീട്ടില്‍ വന്‍ കവര്‍ച്ച. കാഞ്ഞങ്ങാട് സൗത്തിലെ സുധീറിന്റെ വീട്ടിലാണ് മോഷണം നടന്നത്. സുധീറിന്റെ ഭാര്യ ദിവ്യ ഗള്‍ഫിലേക്ക് പോയ സമയത്താണ് വീട്ടില്‍ കവര്‍ച്ച നടന്നത്. 17 പവന്‍ സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയത്. മേലാങ്കോട്ടെ വീട്ടില്‍ താമസിച്ച ഇവര്‍ ചൊവ്വാഴ്ച സൗത്തിലെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം ശ്രദ്ധയില്‍പെട്ടത്.

വീടിന്റെ പിറകുവശത്തെ ഗ്രില്‍സ് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. പരിശോധനയിലാണ് സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി വ്യക്തമായത്. സംഭവം സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഇവര്‍ നാട്ടിലേക്ക് മടങ്ങിയെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button