Latest NewsKerala

ശബരിമല സ്ത്രീ പ്രവേശനവിഷയം; വെള്ളാപ്പള്ളി നടേശനെ അഭിനന്ദിച്ച് മന്ത്രി ജി. സുധാകരന്‍

മുന്നാക്ക സമുദായത്തിലെ വിശ്വാസികളെയും പുരോഗമനവാദികളെയും ഒപ്പം കൂട്ടണം

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്ന നിലപാടുകളുടെ പേരിൽ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അഭിനന്ദിച്ച് മന്ത്രി ജി. സുധാകരന്‍. ശബരിമലയിലെ തന്ത്രി പൗരോഹിത്യത്തിന്റെ വലയില്‍ വീഴാതെ, പുരോഗമന സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരത്തിനിറങ്ങാതെ സ്വഭിപ്രായങ്ങള്‍ നിര്‍ഭയം തുറന്ന് പറയുന്ന വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായം ശ്രദ്ധേയമാണെന്നായിരുന്നു മന്ത്രി വ്യക്തമാക്കിയത്.

പിന്നാക്ക സമുദായത്തില്‍ നിന്ന് സവര്‍ണ്ണ പൗരോഹിത്യത്തിന്റെ പിന്നാലെ ഇറങ്ങിയ അവസാനത്തെ പിന്നാക്കക്കാരനെയും പിന്തിരിപ്പിക്കാന്‍ വെള്ളാപ്പള്ളി എല്ലാ സ്വാധീനവും ചെലുത്തണം. ഇതിനൊപ്പം തന്നെ മുന്നാക്ക സമുദായത്തിലെ വിശ്വാസികളെയും പുരോഗമനവാദികളെയും ഒപ്പം കൂട്ടണം. സര്‍ക്കാരിനെതിരെ വെള്ളിപ്പാള്ളി ഉയര്‍ത്തുന്ന വിമര്‍ശനങ്ങളെ സര്‍ക്കാര്‍ ഒരിക്കലും ശത്രുതാപരമായി കാണുന്നില്ലെന്നും വെള്ളാപ്പള്ളിയുടെ നിര്‍ഭയമായ ഫ്യൂഡല്‍ വിരുദ്ധ സവര്‍ണ്ണ പൗരോഹിത്യ വിരുദ്ധ വിമര്‍ശനങ്ങളും സാമൂഹ്യ നീതിക്കായി ക്ഷേത്രങ്ങളുടെ ദുരവസ്ഥ ചൂണ്ടികാണിക്കുന്നതും സത്യമാണെന്നും ജി. സുധാകരന്‍ പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button