കൊച്ചി: പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ച ഫ്ളക്‌സ് ബോര്‍ഡുകളും പരസ്യബോര്‍ഡുകളും കൊടി തോരണങ്ങളും ഈ മാസം 30നകം നീക്കിയില്ലെങ്കില്‍ തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും ഫീല്‍ഡ് ജീവനക്കാരുമായിരിക്കും ഉത്തരവാദികളെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നീക്കംചെയ്യാത്ത ബോര്‍ഡ് എടുത്തുമാറ്റുന്നതിനുള്ള ചെലവും പിഴയും ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണമെന്നും നിയമപരമായ മറ്റു നടപടികള്‍ സ്വീകരിക്കും
30നു ശേഷം സ്ഥാപിക്കുന്ന ബോര്‍ഡുകള്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിലും തദ്ദേശ സ്വയംഭരണ സെക്രട്ടറിമാരും ഫീല്‍ഡ് ജീവനക്കാര്‍ക്കാരും ഉത്തരവാദികളാകും. രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ഉത്തരവ് ബാധകമാണ്. ഉത്തരവ് നടപ്പാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിയമിച്ച നോഡല്‍ ഓഫീസര്‍മാര്‍ക്ക് ജനങ്ങള്‍ക്ക് പരാതി നല്‍കാം.
Post Your Comments