മെക്‌സിക്കോ സിറ്റി: മെക്സിക്കോയിലെ ജനങ്ങളെ ആശങ്കയിലാഴ്ത്തി ‘വില്ല’ കൊടുങ്കാറ്റ് തീരംതൊട്ടു. ശക്തമായ കാറ്റാണ് മെക്‌സിക്കന്‍ തീരങ്ങളില്‍ അനുഭവപ്പെടുന്നത്. ഇത് ക്രമേണ ശക്തി പ്രാപിക്കുമെന്നും വന്‍ നാശനഷ്ടമുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 46സെന്റീ മീറ്റര്‍ വരെ മഴ പെയ്‌തേക്കുമെന്നാണ് പ്രവചനം. കൊടുങ്കാറ്റ് മുന്നറിയിപ്പ് കണക്കിലെടുത്ത് ആവശ്യമായ മുന്‍കരുതലുകള്‍ സ്വകരിച്ചിട്ടുണ്ടെന്നും കാറ്റ് വീശാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ആളുകളെ സുരക്ഷിതയിടങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്.
Post Your Comments