ബീജിംഗ്: ഒരാഴ്ച്ച തുടർച്ചയായ് മൊബൈല്‍ ഫോണില്‍ കളിച്ച യുവതിയുടെ കൈവിരലുകളുടെ ചലനശേഷി നഷ്ടമായി. ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലെ ചാംഗ്ഷയിലാണ് സംഭവം നടന്നത്. ഒരാഴ്ച്ച ലീവെടുത്ത് വീട്ടില്‍ കഴിയവെയാണ് യുവതി ഫോണുമായി ചങ്ങാത്തം കൂടിയത്. അതോടെ മുഴുവന്‍ സമയവും ഫോണില്‍ കളിയായി. ഭക്ഷണം കഴിക്കുമ്ബോഴും ഉറങ്ങുമ്ബോഴും മാത്രമാണ് ഫോണില്‍ നിന്ന് കൈ എടുത്തത്.
കുറച്ചുദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ യുവതിയുടെ കൈവിരലുകള്‍ വേദനിക്കാന്‍ തുടങ്ങി. പക്ഷേ, മൈന്‍ഡുചെയ്തില്ല. അല്പം കഴിഞ്ഞതോടെ സ്ഥിതി ഗുരുതരമായി. വിരലുകള്‍ സ്മാര്‍ട്ട് ഫോണ്‍ പിടിച്ച രീതിയില്‍ അനക്കമില്ലാത്ത അവസ്ഥയിലായി. ഒപ്പം അസഹ്യമായവേദനയും. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഡോക്ടര്‍മാര്‍ യുവതിയുടെ കൈവിരലിന്റെ ചലനശേഷി തിരികെ കൊണ്ടുവന്നത്. കൈകള്‍ സാധാരണനിലയിലാവാന്‍ ഇനിയും സമയമെടുക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
Post Your Comments