Latest NewsIndia

പടക്കങ്ങളുടെ ഓണ്‍ലൈന്‍ വില്‍പന നിരോധിച്ചു

വിവാഹമുള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്ക് പടക്കങ്ങള്‍ ഉപയോഗിക്കാം

ന്യൂഡല്‍ഹി: രാജ്യത്ത് പടക്കത്തിന്റെ നിര്‍മ്മാണവും വില്‍പ്പനയും നിരോധിക്കണെമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. രാജ്യത്തെ വായുമലിനീകരണം നിയന്ത്രിക്കാനുള്ള മാര്‍ഗമായാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. അതേസമയം ഉപാധികളോടെയാണ് പടക്കങ്ങള്‍ വില്‍ക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇ- കൊമേഴ്സ് സൈറ്റുകള്‍ വഴി പടക്കങ്ങള്‍ വില്‍ക്കുന്നതിനെ കോടതി വിലക്കി.

ആഗസ്റ്റ് 28ന് ഹര്‍ജിയിലെ വാദം പൂര്‍ത്തിയാക്കിയിരുന്നു. ജസ്റ്റിസുമാരായ എ.കെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. പടക്കങ്ങളുടെ നിര്‍മാണവും വില്‍പനയും പൂര്‍ണമായി നിരോധിക്കരുതെന്നും പകരം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് വേണ്ടതെന്നും പടക്കനിര്‍മാതാക്കള്‍ കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു.

കോടതി ഏര്‍പ്പെടുത്തിയ നിബന്ധനകള്‍

  • ലെസന്‍സ് ഉള്ളവര്‍ മാത്രമേ പടക്കങ്ങള്‍ വില്‍ക്കാന്‍ പാടുള്ളൂ.
  • അനുവദനീയമായ അളവില്‍ പുകയും മറ്റും പുറത്തുവിടുന്നവ മാത്രം വില്‍ക്കണം.
  • വിവാഹമുള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്ക് പടക്കങ്ങള്‍ ഉപയോഗിക്കാം.
  • ദീപാവലി ദിനത്തില്‍ രാത്രി എട്ടുമുതല്‍ രാത്രി 10 വരെ മാത്രം പടക്കങ്ങള്‍ ഉപയോഗിക്കാം.
  • ക്രിസ്മസ് പുതുവത്സര ദിനങ്ങളില്‍ രാത്രി 11.30 മുതല്‍ 12.30 വരെ പടക്കങ്ങള്‍ ഉപയോഗിക്കാം.

ഡല്‍ഹിയില്‍ പടക്കങ്ങള്‍ പൊട്ടിക്കാനുദ്ദേശിക്കുന്ന സ്ഥലങ്ങള്‍ക്ക് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്ന് അനുമതി വാങ്ങണം.

 

https://youtu.be/yHN1cBtfuYw

shortlink

Related Articles

Post Your Comments

Related Articles


Back to top button