KeralaLatest News

ശബരിമല സ്ത്രീപ്രവേശനം: ദേവസ്വം ബോര്‍ഡ് നിലപാടെടുക്കാന്‍ യോഗം ഇന്ന്

തിരുവന്തപുരം•ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ഇതുവരെ വ്യക്തമായൊരു നിലപാടു സ്വീകരിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സാധിക്കാത്ത സാഹചര്യത്തിലാണ് തിരുവന്തപുരത്ത് ഇന്ന് യോഗം ചേരുന്നത്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളും വിശ്വാസികളുടെ താല്‍പര്യവും സംരക്ഷിക്കാന്‍ സ്വീകരിക്കേണ്ട തുടര്‍ നടപടികള്‍ക്ക് യോഗം രൂപം നല്‍കും.

തുലാമാസ പൂജകള്‍ക്ക് നട തുറന്നപ്പോള്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചിരുന്നു. എന്നാല്‍ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ നിലപാട് മാറ്റി. ആദ്യം പുനപരിശോധനഹര്‍ജി നല്‍കുമെന്ന് ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞെങ്കിലും മുഖ്യമന്ത്രിയുടെ അതൃപ്തിയെ തുടര്‍ന്നാണ് തീരുമാനത്തില്‍ നിന്ന് മാറിയത്. എന്നാല്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പുന:പരിശോധനഹര്‍ജി നല്‍കുന്നതാണ് ഉചിതമെന്ന് നിയമോപദേശം ലഭിച്ചിട്ടുണ്ട്.

നിലവിലെ സ്ഥിതിയനുസരിച്ചുള്ള റിപ്പോര്‍ട്ട് കോടതി അലക്ഷ്യമായി പരിഗണിച്ചേക്കാം. എല്ലാ പുന:പരിശോധനാഹര്‍ജിയിലും ദേവസ്വം ബോര്‍ഡ് കക്ഷിയാണ്. ഇന്നത്തെ യോഗത്തിനു ശേഷം ദേവസ്വം കമ്മീഷ്ണര്‍ നേരിട്ട് ദില്ലിയിലെത്തി ഏകോപനം നിര്‍വ്വഹിക്കും. മുമ്പ് ദേവസ്വം ബോര്‍ഡിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്‌വിയെ തന്നെ നിയോഗിക്കാനാണ് ബോര്‍ഡ് ആലോചിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button