ഭക്ഷണ സാധനങ്ങളും മറ്റും ഓര്‍ഡര്‍ ചെയ്ത് വരുത്തുന്നതുപോലെ ഇനി മദ്യവും സുലഭം. കര്‍ണ്ണാടകയില്‍ നേരത്തെ തുടങ്ങിയ സര്‍വീസ് ഇനി മറ്റു സംസ്ഥാനങ്ങളിലും എത്തുമെന്നാണ് കരുതുന്നത്.
ഓണ്‍ലൈന്‍ മദ്യവില്‍പ്പനയ്ക്ക് തയാറായി നിരവധി കമ്പനികള്‍ കര്‍ണാടക, മഹാരാഷ്ട്ര സര്‍ക്കാരുകളെ സമീപിച്ചുവെന്നാണ് അറിയുന്നത്. ഇത്തരമൊരുനീക്കത്തിലൂടെ മദ്യപിച്ച് വാഹനമോടിക്കുമ്പോഴുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും. ബംഗളൂരുവില്‍ സെപ്റ്റംബറില്‍ അവസാനിപ്പിച്ച ഓണ്‍ലൈന്‍ മദ്യവില്‍പന തുടരാന്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കം തുടങ്ങിയിട്ടുണ്ട്.
ബാംഗ്ലൂരില്‍ ഡുന്‍സോ, ഹിപ്പ്ബാര്‍ എന്നീ രണ്ട് ആപ്പുകള്‍ വഴിയാണ് മദ്യം വില്‍പ്പന നടത്തുന്നത്. ബുക്ക് ചെയ്താല്‍ മണിക്കൂറുകള്‍ക്കകം മദ്യം വീട്ടിലെത്തും. ഓര്‍ഡര്‍ ചെയ്യുന്നവര്‍ നിര്‍ബന്ധമായും തിരിച്ചറിയല്‍ രേഖ നല്‍കണം. രേഖയില്‍ പറയുന്ന വ്യക്തിക്കുമാത്രമാണ് മദ്യം കൈമാറുക.
Post Your Comments