Latest NewsInternational

നാസിപ്പടയെ മുട്ട് കുത്തിച്ച റോനെന്‍ബര്‍ഗിന് വിട

ഓസ്‌ലോ: അണുബോബ് നിര്‍മ്മാണം എന്ന ഹിറ്റ്‌ലറുടെ അതീവ രഹസ്യ പദ്ധതിയെ ഇല്ലായ്മ ചെയ്ത ആളാണ് നോര്‍വീജിയന്‍ സൈനികന്‍ ജൊവെക്കിം റോനെന്‍ബെര്‍ഗ്. അതിസാഹസികമയി പാരഷൂട്ടില്‍ മഞ്ഞുമൂടിയ പര്‍വതമേഖലയില്‍ പറന്നിറങ്ങി ഹിറ്റ്‌ലര്‍ അണുബോംബ് നിര്‍മ്മിക്കാന്‍ ആരംഭിച്ച നോര്‍സ്‌ക് ഘനജലപ്ലാന്റിനെ തകര്‍ത്ത് ഒരു ജനതയെ തന്നെ രക്ഷിക്കുന്ന ദൗത്യം നിര്‍വ്വഹിച്ച നോര്‍വയുടെ വീരനായകന്‍ റോനെന്‍ബര്‍ഗാണ് 99ാം വയസില്‍ വിടപറഞ്ഞിരിക്കുന്നത്.

1943 ലാണ് ഘനജല പ്ലാന്റ് തകര്‍ക്കാനുള്ള ഓപറേഷന്‍ ഗണ്ണര്‍സൈഡ് എന്ന സംഘത്തെ ബ്രിട്ടണ്‍ നിയോഗിക്കുന്നത്. റോനെന്‍ബര്‍ഗിന്റെയും സംഖത്തിന്റെയും വീരപ്രവര്‍ത്തനങ്ങളെ പ്രമേയമാക്കി ഹീറോസ് ഓഫ് ടെലിമാര്‍ക്ക് എന്ന വിഖ്യാതസിനിമയും പുറത്തിറങ്ങിയിട്ടുണ്ട്. 1945ല്‍ റേഡിയോ റിപ്പോര്‍ട്ടറായി സേവനമനുഷ്ടിച്ചിട്ടുള്ള അദ്ദേഹം ഏകാധിപത്യത്തിന്റെ വിപത്തുകളെ കുറിച്ച് ഏറെ പ്രഭാഷണങ്ങളും നടത്തിയിട്ടുമുണ്ട്‌

shortlink

Related Articles

Post Your Comments

Related Articles


Back to top button