താൻ കണ്ണൂര്‍ ജില്ലയില്‍ പൊലീസ് സൂപ്രണ്ടായി ജോലി ചെയ്തിരുന്നപ്പോൾ തനിക്കുണ്ടായ അനുഭവം തുറന്നു പറഞ്ഞുകൊണ്ട് റിട്ടയർ പൊലീസ് സൂപ്രണ്ട് ഡോ. അലക്സാണ്ടര്‍ ജേക്കബ്. ഒരു സ്വകാര്യ ചാനലിലെ പരിപാടിക്കിടയിലാണ് അദ്ദേഹം തന്റെ അനുഭവങ്ങളെ തുറന്നു പറഞ്ഞത്.
കടപ്പുറത്ത് കലാപത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നല്കാന് ഇന്റലിജന്‍സ് പരാജയപെടുകയും അതെ സമയം കലാപത്തെ കുറിച്ച് തനിക്ക് കിട്ടിയ ഒരു നേതാവിന്റെ ടെലഫോണ്‍ കോളിനെ കുറിച്ചും അദ്ദേഹം പരിപാടിയിലൂടെ പങ്കുവെക്കുന്നുണ്ട്.
കടപ്പുറത്ത് എത്തിയ പൊലീസ് സംഘത്തിന് കാണാന്‍ കഴിഞ്ഞത് ഇരു മത വിഭാഗങ്ങള്‍ തമ്മില്‍ ഉരുത്തിരിഞ്ഞ സംഘര്‍ഷമാണ്. സമയോചിതമായി പൊലീസ് ഇടപെടുകയും മറ്റ് നിവൃത്തിയില്ലാതെ വെടിയുതിര്‍ക്കുകയും ചെയ്തു. ഒരു വെടിയുണ്ടയുടെ ബലത്തില്‍ മറ്റൊരു മാറാട് കലാപം ഒഴിവാക്കാനായത് അദ്ദേഹം വിവരിക്കുന്നു.
Post Your Comments