Latest NewsNewsIndiaInternational

ഡൽഹി കലാപം : പ്രതിഷേധവുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയി

ടെഹറാൻ : ഡൽഹി കലാപത്തിൽ പ്രതിഷേധമറിയിച്ച് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയി, കലാപത്തിലൂടെ ലോകത്താകമാനമുള്ള മുസ്ലീങ്ങളുടെ ഹൃദയം വേദനിപ്പിച്ചു. ഇസ്ലാമിക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ ഒറ്റപ്പെടാതിരിക്കണമെങ്കില്‍ ഹിന്ദു തീവ്രവാദികളുടെയും അവരുടെ പാര്‍ട്ടിയെയും ഇന്ത്യന്‍ സര്‍ക്കാര്‍ നിയന്തിക്കണമെന്നും മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്യുന്നത് അവസാനിപ്പിക്കണെമന്നും ഖമനേയി ട്വിറ്ററിൽ പറഞ്ഞു. #IndianMuslimsInDanger എന്ന ഹാഷ്ടാഗ് സഹിതമായിരുന്നു ഖമനേയിയുടെ ട്വീറ്റ്. ഇറാന്‍ നേതാവിന്‍റെ പ്രസ്താവനക്ക് ഇന്ത്യ മറുപടി നല്‍കിയിട്ടില്ല.

നേരത്തെ ഡല്‍ഹി വിഷയത്തില്‍ ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സാരിഫും പ്രതികരിച്ചിരുന്നു. തുടര്‍ന്ന് ഇറാന്‍ അംബാസഡറെ വിളിച്ചു വരുത്തി ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചതിന് പിന്നാലെയാണ് ഇറാന്‍ പരമോന്നത നേതാവു തന്നെ വിഷയത്തില്‍ പ്രതികരിച്ചത്. അതേസമയം തുര്‍ക്കി പ്രസിഡന്‍റ് ത്വയിബ് എര്‍ദോഗാനും ഡൽഹി സംഘർഷത്തിൽ രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button