കാക്കനാട്: പതിനൊന്നുകാരനെ നിരന്തരം മര്‍ദിച്ചതിന് അമ്മയ്ക്കും ഒപ്പം താമസിക്കുന്ന സുഹൃത്തായ ഡോക്ടര്‍ക്കുമെതിരെ കെസെടുത്തു. അമ്മയുടെയും ഡോക്ടറുടെയും മര്‍ദനം സഹിക്കാനാകാതെ അഞ്ചാം ക്ലാസുകാരന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയോടി അയല്‍ വീട്ടില്‍ അഭയം തേടിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. സംഭവം പുറത്തറിഞ്ഞതോടെ കുട്ടിയുടെ അമ്മയും കൂടെ താമസിക്കുന്ന ഡോക്ടറും സ്ഥലംവിട്ടു. കാക്കനാട് പടമുഗള്‍ പാലച്ചുവഡ് റോഡില്‍ സൂര്യ നഗറിലെ വീട്ടിലാണ് സംഭവം.
ഞായറാഴ്ച രാത്രി വീട്ടില്‍ നിന്ന് ഇറങ്ങിയോടിയ കുട്ടി തൊട്ടടുത്ത വീട്ടില്‍ കയറി. വീട്ടുകാര്‍ കാര്യം തിരക്കിയപ്പോഴാണ് മാസങ്ങളായി തന്നെ നഗ്നനാക്കി തല്ലുന്നതടക്കമുള്ള പീഡന വിവരം കുട്ടി ധരിപ്പിച്ചത്. വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് പൊലീസിനെ അറിയിച്ചത്.
കുട്ടിയുടെ അമ്മയും എറണാകുളം ജനറല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗം മെഡിക്കല്‍ ഓഫീസറായ ഡോ. ആദര്‍ശും മര്‍ദിച്ചതായാണ് കുട്ടിയുടെ പരാതി. ഈ ഡോക്ടര്‍ തന്റെ മൂന്നാമച്ഛനാണെന്നും കുട്ടി പറയുന്നു. തൃക്കാക്കര പൊലീസ് കുട്ടിയുടെ മൊഴിയെടുത്തു. പോക്സോ, ജുവനൈല്‍ ആക്‌ട് എന്നിവ പ്രകാരം കുട്ടിയുടെ അമ്മയ്ക്കും ഡോക്ടര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു.
മര്‍ദനത്തില്‍ അസഹനീയ വേദനയെടുത്ത് കരഞ്ഞ കുട്ടിയുടെ വായില്‍ തുണി തിരുകിക്കയറ്റിയിരുന്നു. കവിളിലും ശരീര ഭാഗങ്ങളിലും മര്‍ദനമേറ്റതിന്റേയും ചട്ടുകം പഴുപ്പിച്ച് വച്ചതിന്റെയും പാടുകളുണ്ട്. എെഎംഎയിലെ നീന്തല്‍ക്കുളത്തില്‍ വച്ച് കുട്ടിയെ നഗ്നനാക്കി ജനനേന്ദിയത്തില്‍ കൈകൊണ്ട് മുറിവേല്‍പ്പിക്കുകയും ചെയ്തതായും കുട്ടി പറയുന്നു. കൈകൊണ്ട് അടിച്ചും മാന്തിയും ഡോക്ടറും അമ്മയും നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും കുട്ടി വ്യക്തമാക്കി.
ഒരു വര്‍ഷം മുന്‍പാണ് കുട്ടിയുടെ അമ്മയും ഡോക്ടറും ഒരുമിച്ച് താമസം തുടങ്ങിയത്. മുന്‍പ് രണ്ട് വിവാഹം കഴിച്ച കുട്ടിയുടെ അമ്മ രണ്ടാമത്തെ വിവാഹമോചന കേസ് നടക്കുമ്ബോഴാണ് ഡോക്ടറുമായി അടുത്തത്. ഡോക്ടര്‍ ആദ്യ ഭാര്യയെ ഉപേക്ഷിച്ചാണ് സ്ത്രീയേയും കുട്ടിയേയും കൂടെ താമസിപ്പിച്ചത്. മരടിലെ കാര്‍ ഡീലര്‍ ഷോപ്പിലെ ഉദ്യോഗസ്ഥയായ കുട്ടിയുടെ അമ്മ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയപ്പോഴാണ് ഡോക്ടറുമായി അടുത്തത്.
കുട്ടിയെ സ്വീകരിക്കാന്‍ ഇരുവരും തയ്യാറായില്ല. ഇതോടെ കുട്ടിയുടെ സംരക്ഷണം പൊലീസ് ചൈല്‍ഡ് ലൈന് കൈമാറി. ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ പൊലീസ് എത്തിയെങ്കിലും വീട് പൂട്ടിക്കിടന്നതിനാല്‍ അകത്ത് കയറാന്‍ കഴിഞ്ഞില്ല. തൃക്കാക്കര എസ്‌എെ കെകെ ഷെബാബിന്റെ നേതൃത്വത്തില്‍ പൊലീസെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു
Post Your Comments