KeralaLatest News

ജില്ലയിലെ പോലീസ് സുധാകരന്റെ പിണിയാളുകൾ – ബി.ജെ.പി

ആരും വിമർശിക്കാൻ പാടില്ല എന്ന മാടമ്പി സ്വഭാവമാണ് സുധാകരന്റേത്

ആലപ്പുഴ : ജില്ലയിലെ പോലീസ് ജി.സുധാകരന്റെ പിണിയാളുകളായി  അധഃപതിച്ചെന്ന് ബി.ജെ.പി. ജില്ലാ അദ്ധ്യക്ഷൻ കെ.സോമൻ.  സ്വതന്ത്രമായി  നീതി നിർവ്വഹണം നടത്തേണ്ട പോലീസിനെ  സുധാകരൻ  സ്വന്തം ഇഷ്ടത്തിന് ഉപയോഗിക്കുകയാണ്. തനിക്ക് ആരെയും വിമർശിക്കാം, എന്നാൽ തന്നെ ആരും വിമർശിക്കാൻ പാടില്ല എന്ന മാടമ്പി സ്വഭാവമാണ് സുധാകരന്റേത്.  എന്നാൽ ബി.ജെ.പി. ഇത് അംഗീകരിക്കുവാൻ തയ്യാറല്ല എന്ന് സുധാകരൻ ഓർക്കുന്നത് നന്ന്  അദ്ദേഹം പറഞ്ഞു.

BJP TWO

ജനാധിപത്യരീതിയിൽ പ്രതിക്ഷേധിക്കുവാനുള്ള അവകാശങ്ങൾ പോലും നിക്ഷേധിച്ച് പ്രവർത്തകരെയും നേതാക്കളെയും  അറസ്റ്റു ചെയ്യുന്ന പോലീസിന്റെയും മന്ത്രി ജി.സുധാകരന്റെയും നിലപാടിൽ പ്രതിക്ഷേധിച്ച്  നടന്ന കരിദിന ആചരണത്തിന്റെ ഭാഗമായി വായ് മൂടി കെട്ടി നടന്ന പ്രതിക്ഷേദ മാർച്ച് ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

BJP

ബി.ജെ.പി. ജില്ലാ സെക്രട്ടറി എൽ.പി. ജയചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് മന്ത്രിയുടെ കോലം കത്തിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പാലമറ്റത്തു വിജയകുമാർ, സംസ്ഥാന സമിതി അംഗവും ജില്ലാ സെൽ കോഡിനേറ്ററുമായ ആർ.ഉണ്ണികൃഷ്ണൻ, ആലപ്പുഴ നിയോജകമണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാർ, അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് വി. ശ്രീജിത്ത്, മണ്ഡലം ഭാരവാഹികളായ എൻ.ഡി.കൈലാസ്, സുരേഷ് കുമാർ, കെ.ജി.പ്രകാശ്, ഉഷ സാബു, ആർ.കണ്ണൻ, സാബു.വി.സി. ബിജു തുണ്ടിൽ, രേണുക, ജ്യോതി രാജീവ്, പി.കെ.ഉണ്ണികൃഷ്ണൻ , വിശ്വവിജയപാൽ , വരുൺ ,കെ.പി.പരീക്ഷിത്ത്, രഞ്ജിത്, സുമിത്ത്   എന്നിവരും സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button