തിരുവനന്തപുരം: കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി സംസാരിച്ചു തുടങ്ങിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്നും ലക്ഷ്മി സംസാരിച്ചു തുടങ്ങിയെന്നും, എന്നാല്‍ മുറിവുകള്‍ ഉണങ്ങാന്‍ ഇനിയും സമയമെടുക്കുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ മാസമുണ്ടായ അപകടത്തില്‍ ലക്ഷ്‌മിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
ലക്ഷ്‌മിയെ കാണാന്‍ കാണാന്‍ നിരവധി ആളുകള്‍ എത്തുന്നതിനാല്‍ തന്നെ ചികിത്സയ്ക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. അതുകൊണ്ടുതന്നെ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആരെയെങ്കിലും കാണണമെന്ന് ലക്ഷ്‌മി ആവശ്യപ്പെട്ടാൽ മാത്രമേ സന്ദര്‍ശകരെ അനുവദിക്കുന്നുള്ളൂ. യാഥാര്‍ത്ഥ്യങ്ങളോട് ലക്ഷ്‌മി ഇപ്പോള്‍ പൊരുത്തപ്പെട്ടു വരികയാണ്.
Post Your Comments