വിയന്ന: ചൂതാട്ടത്തില്‍ 17 കോടിയോളം രൂപ(2 മില്യണ്‍ യൂറോ) നഷ്ടപ്പെട്ടയാള്‍ക്ക് 21 കോടിയിലധികം രൂപ (2.5 മില്യണ്‍ യൂറോ) നഛഷ്ടപരിഹാരം വിധിച്ച് കോടതി. ഓസ്ട്രിയന്‍ കോടതിയാണ് വിധി പറഞ്ഞത്. ചൂതാട്ടത്തിനടിപ്പെട്ട് ധനനഷ്ടമുണ്ടായതായി കാണിച്ച് ഗാംബ്ലിങ് കമ്പനിക്കെതിരെ നല്കിയ കേസിലാണ് പരാതിക്കാരന് നഷ്ടപരിഹാരം ലഭിച്ചത്.
ഓസ്ട്രിയന്‍ നഗരമായ വീനര് നോയിഷ്ഡാറ്റിലെ നോവാമാറ്റിക് കമ്പനിയ്ക്കെതിരെയായിരുന്നു കേസ്. 2002 മുതല്‍ 17 കോടിയോളം രൂപ(2 മില്യണ്‍ യൂറോ) സ്ലോട്ട് മെഷീനുകളിലൂടെ നഷ്ടമായെന്നായിരുന്നു പരാതി.
വിഷയത്തില്‍ വിദഗ്ധോപദേശം തേടിയ കോടതി ചൂതാട്ടത്തില്‍ മുഴുകിയതു കാരണം വരുമാനമുണ്ടാക്കാനാനുള്ള കഴിവ് പരാതിക്കാരന് ഭാഗികമായി നഷ്ടമായതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിധി. നോവാമാറ്റിക് കമ്പനിയ്ക്ക് ലോകവ്യാപകമായി ഗാംബ്ലിങ് കേന്ദ്രങ്ങളുണ്ട്. വിധിക്കെതിരെ അപ്പീലിന് പോകാനാണ് കമ്പനിയുടെ തീരുമാനമെന്ന് വക്താവ് അറിയിച്ചു.
Post Your Comments