KeralaLatest News

വിരമിച്ച കര്‍ഷകര്‍ക്കാശ്വാസമായി കുടിശികാനുകൂല്യം നല്‍കുന്നതിനായി 100 കോടി അനുവദിച്ചു

തിരുവനന്തപുരം:   60 വയസ് പൂര്‍ത്തിയാക്കി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് വിരമിക്കുന്ന കര്‍ഷകര്‍ക്ക് കുടിശിക അടക്കമുളള ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിനുളള നടപടികളായി. ഇതിനായി സര്‍ക്കാര്‍ 100 കോടി അനുവദിച്ചതായി മുഖ്യമന്ത്രിയാണ് അറിയിച്ചത്. മുന്‍പത്തെ സര്‍ക്കാര്‍ പണം അനുവദിക്കാത്തതിനെത്തുടര്‍ന്ന് 2011 മുതല്‍ 2016 വരെ കര്‍ഷകര്‍ക്ക് ആനുകൂല്യം നല്‍കുവാന്‍ കഴിഞ്ഞിരുന്നില്ലെന്നും ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷമാണ് കുടിശ്ശിക ഉള്‍പ്പടെയുളള ആനുകൂല്യം വിതരണം ചെയ്യാനുളള നടപടികളിലേക്കും എത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അറുപത് വയസ് പൂര്‍ത്തിയാക്കി ക്ഷേമനിധിയില്‍ നിന്ന് വിരമിക്കുന്ന തൊഴിലാളിക്ക് അംഗത്വകാലത്തിന് അനുസൃതമായി പ്രതിവര്‍ഷം 625 രൂപ എന്ന നിരക്കിലാണ് കര്‍ഷകത്തൊഴിലാളി ക്ഷേമനിധിബോര്‍ഡ് അതിവര്‍ഷാനുകൂല്യം നല്‍കുന്നത്. കര്‍ഷകത്തൊഴിലാളിക്ഷേമനിധിബോര്‍ഡിന്റെ സാമ്പത്തികനില മെച്ചപ്പെടുത്തുന്നതിനും കര്‍ഷകതൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ മുടക്കമില്ലാതെ വിതരണം ചെയ്യുന്നതിനും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭൂവുടമാവിഹിതവും തൊഴിലാളികളുടെ അംശദായവും കാലോചിതമായി വര്‍ധിപ്പിച്ച്‌ ബോര്‍ഡിന്‍റെ സാമ്പത്തികനില മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button