Latest NewsIndia

ഭൂമി തർക്കം; യുവതിയെ ക്രൂട്ട ബലാത്സംഗത്തിന് ഇരയാക്കി സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റി; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ

വീണ്ടും മനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂര പീഡനം

കൊല്‍ക്കത്ത: വീണ്ടും മനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂര പീഡനം. ഭൂമി തര്‍ക്കത്തെ ചൊല്ലി ബന്ധുക്കള്‍ ചേര്‍ന്ന് യുവതിയെ ക്രൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും സ്വകാര്യ ഭാഗത്ത് ഇരുമ്ബ് ദണ്ഡ് കയറ്റുകയും ചെയ്തു. പശ്ചിമ ബംഗാളിലെ ജല്‍പൈഗുരി ജില്ലയില്‍ ശനിയാഴ്ച്ചയാണ് സംഭവം. കേസില്‍ യുവതിയുടെ ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബത്തില്‍ നടക്കുന്ന ഭൂമി തര്‍‌ക്കത്തില്‍ പരിഹാരം കാണുന്നതിനുവേണ്ടി വീടിനടുത്തുള്ള കുളക്കടവില്‍ വരാന്‍ ബന്ധുവും അയാളുടെ കൂട്ടാളിയും യുവതിയോട് ആവശ്യപ്പെടുകയും തുടര്‍ന്ന് കുളക്കടവിലെത്തിയ യുവതിയെ പ്രതി ബലാത്സംഗത്തിന് ഇരയാക്കുകയും സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റുകയുമായിരുന്നു.

വീട്ടുകാർ യുവതിയെ ജൽപായ്ഗുരി സർദാർ ആശുപത്രിയിൽ എത്തിച്ചു. യുവതിയുടെ നില അതീവ ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. കേസിൽ പ്രതിയെയും പ്രതിയുടെ സുഹൃത്തിനേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button