തിരുവനന്തപുരം : കോടതി വിധിക്ക് പിന്നാലെയാണ് ശബരിമലയില്‍ പോകാന്‍ തീരുമാനിച്ചതായി അറിയിച്ച് കോഴിക്കോട് സ്വദേശി സൂര്യ ദേവാര്‍ച്ചന രംഗത്തെത്തിയത്. ശ്രീകണ്ഠേശ്വരം ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥനയോടെ പൂജാരി പൂജിച്ചു തന്ന മാലയിട്ട് വ്രതംനോറ്റ് തന്നെ മലക്ക് പോകാന്‍ തീരുമാനിച്ചുവെന്നും സൂര്യ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. എന്നാല്‍ പോസ്റ്റ് വന്നതോടെ സൂര്യക്ക് എതിരെ ശക്തമായ പ്രതിഷേധങ്ങളാണ് വന്നത്.
എന്നാല്‍ ഈ പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ ഭയപ്പെട്ട് പിന്മാറാന് ഇല്ലെന്നാണ് സൂര്യയുടെ നിലപാട്. ഫേസ്ബുക്ക് കുറിപ്പിലൂടെ സൂര്യ ഇത് വ്യക്തമാക്കുന്നു. ശബരിമലയില്‍ പോയി അയ്യപ്പനെ കാണാനുള്ള അവകാശം ഭരണഘടന തനിക്ക് നല്‍കുന്നുണ്ട്. ഇത് തന്റെ മൗലിക അവകാശമാണെന്നും സൂര്യ പറയുന്നു.
ശബരിമലയിലേക്ക് ഇരുമുടിക്കെട്ടുമേന്തി ശരണം വിളിച്ചെത്തുന്ന അയ്യപ്പഭക്തകള്‍ക്ക് ദര്‍ശനം നടത്താനുള്ള അവസരവുംസുരക്ഷയും കേരള പൊലീസ് ഒരുക്കണമെന്നും സൂര്യ ആവശ്യപ്പെടുന്നു. ഈ കാര്യത്തില്‍ സര്‍ക്കാരില്‍ വിശ്വസിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കുന്നു.
Post Your Comments