Latest NewsKeralaIndia

ശബരിമല പുനഃ പരിശോധനാ ഹർജി: സുപ്രീം കോടതി തീരുമാനം ഇങ്ങനെ

ഏകദേശം 20 ഓളം ഹർജികളാണ് ഇതുവരെ സുപ്രീം കോടതിയിൽ എത്തിയത്.

ന്യൂഡൽഹി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പുനഃപരിശോധനാ ഹർജി പരിഗണിക്കുന്നത് സംബന്ധിച്ച തീരുമാനം നാളേക്ക് മാറ്റി വെച്ചു. ഏകദേശം 25 ഓളം ഹർജികളാണ് ഇതുവരെ സുപ്രീം കോടതിയിൽ എത്തിയത്. അതെ സമയം യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് അധികൃതർ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തും.

സംസ്ഥാനത്തുയർന്നു നിൽക്കുന്ന പ്രതിഷേധങ്ങൾ സംബന്ധിച്ച് സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുന്നതിനു മുന്നോടിയായാണ് ചർച്ച. ശബരിമലയിൽ യുവതീ പ്രവേശനം നടത്താൻ കോടതിയിൽ അനുകൂല നിലപാട് എടുത്ത സർക്കാർ ഇപ്പോൾ ജനരോഷങ്ങൾ ഉയരുന്ന കാര്യം തുറന്നു പറഞ്ഞാൽ അത് തിരിച്ചടിയായേക്കുമെന്ന ഭയവും പിണറായി സർക്കാരിനുണ്ട്.

വിധി നടപ്പാക്കാൻ പറ്റുന്നില്ലെന്ന് റിപ്പോർട്ടിൽ തുറന്നുസമ്മതിക്കുന്നത് കോടതിയലക്ഷ്യമായതിനാൽ കരുതലോടെമാത്രമേ റിപ്പോർട്ടിനു അന്തിമരൂപം നൽകൂ.25 ഹർജികളാണ് ശബരിമലയുമായി ബന്ധപ്പെട്ട് ഇപ്പോൾ സുപ്രീംകോടതിയുടെ മുന്നിലുള്ളത്.ഇത് പരിഗണിക്കവെ പതിനൊന്ന് വർഷം മുമ്പ് സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലെ നിർദേശവും ചർച്ച ചെയ്യപെടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button