സന്നിധാനം : ശബരിമലയിലെ പതിനെട്ടാം പടിയിലെ പടി പൂജയ്ക്കിടെ സന്നിധാനത്ത് യുവതി പ്രവേശിച്ചതായി സംശയം. ഇതേതുടര്‍ന്നു ശ്രീകോവിലിനു ചുറ്റും കൈകോര്‍ത്തുനിന്നു ശരണം വിളിച്ച് ഭക്തര്‍ പ്രതിഷേധിച്ചു. പൊലീസ് സ്ഥലത്തെത്തി കാര്യങ്ങള്‍ പറഞ്ഞു ഭക്തരെ അനുനയിപ്പിച്ചു. പാന്റ്സ് ധരിച്ചൊരാള്‍ സന്നിധാനത്തു വന്നുവെന്നാണു പ്രചരിച്ചത്.
ശബരിമലയെ കലാപഭൂമിയാക്കിയതിന്റെ പൂര്‍ണ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനാണെന്നു ബിജെപി നേതാവ് പി.കെ.കൃഷ്ണദാസ് ആരോപിച്ചു. സമാനതകള്‍ ഇല്ലാത്ത നരനായാട്ടു നടത്തിയതു മുഖ്യമന്ത്രിയുടെ അനുമതിയോടു കൂടിയാണ്. ആചാരലംഘനത്തിനു നേതൃത്വം നല്കിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥന് അയ്യപ്പസന്നിധിയില്‍ കണ്ണീരോടെ തൊഴുതുനില്ക്കുന്നതു നമ്മള് കണ്ടതാണ്. ഇതു തന്നെയാവും പിണറായി വിജയനെയും കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments