തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയില്‍ സ്ഥിതി റിപ്പോര്‍ട്ട് നല്‍കുന്നതിനായി സര്‍ക്കാര്‍ നിലപാട് അറിയിക്കുന്നതിനായി ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്നു കൂടിക്കാഴ്ച നടത്തും. ശബരിമലയിലെ നിലവിലെ സാഹചര്യം അതി രൂക്ഷമാണ്. ഇത് വിശദീകരിക്കുന്ന റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുന്നതു നിയമപരമായി തിരിച്ചടിയാകുമെന്ന സംശയം കഴിഞ്ഞ ബോര്‍ഡ് യോഗത്തില്‍ ഉന്നയിക്കപ്പെട്ടിരുന്നു. തുര്‍ന്ന് അഭിഭാഷകനായ മനു അഭിഷേക് സിങ്വിയുമായി കൂടിയാലോചന നടത്തി തീരുമാനമെടുക്കാമെന്നു ധാരണയായത്. നേരത്തേ കേസ് വാദിച്ച അഭിഷേകനാണ് ഇദ്ദേഹം.
യുഎഇയില്‍ നിന്നും മടങ്ങിയെത്തിയ മുഖ്യമന്ത്രിയുടെ നിലപാടുകൂടി തേടിയശേഷം തുടര്‍നടപടിയാകാമെന്നാണ് ബോര്‍ഡിന്റെ തീരുമാനം. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ചര്‍ച്ച ചെയ്തു തയാറാക്കിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്‌തേക്കും
Post Your Comments