KeralaLatest News

അപകട ഭീഷണിയുയര്‍ത്തി വഴിയിലെ പോസ്റ്റുകള്‍

പൊതുമരാമത്ത് വകുപ്പില്‍ നിന്ന് ഒരനുമതിയും വാങ്ങാതെയാണ് വൈദ്യുതി ബോര്‍ഡ് റോഡുവശത്ത് തൂണുകള്‍ സ്ഥാപിക്കുന്നതെന്ന് പിഡബ്ല്യുഡി അധികൃതര്‍ അറിയിച്ചു

തിരുവല്ല: നഗരങ്ങളിലെ റോഡുകളില്‍ യാത്രക്കാര്‍ക്ക് അപകട ഭീഷണിയുയര്‍ത്തി തൂണുകള്‍. റോഡിലേക്ക് ഇറക്കി സ്ഥാപിച്ചിരിക്കുന്ന വൈദ്യുതി തൂണുകളും ഉപയോഗമില്ലാത്ത ടെലിഫോണ്‍ തൂണുകളുമാണ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്. നഗരത്തിലെ റോഡുവശത്ത് വച്ച അനധികൃത ബോര്‍ഡുകളും മറ്റും നീക്കം ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവ് പാലിക്കപ്പെടുന്നുണ്ടെങ്കിലും ഇതിന് പരിഹാരം കാണാന്‍ അധികൃതര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

എപ്പോഴും തിരക്കേറിയ റോഡിലൂടെ മിക്ക സമയവും നാലു വരിയായാണ് വാഹനങ്ങള്‍ പോകുന്നത്. റോഡിലേക്കിറങ്ങി നില്‍ക്കുന്ന തൂണുകള്‍ ഗതാഗത തടസവും യാത്രക്കാര്‍ക്ക് അപകടഭീഷണിയും സൃഷ്ടിക്കുന്നതായാണ് പരാതി. ഇതില്‍ പല തൂണുകളും ഒട്ടേറെ പ്രാവശ്യം വാഹനമിടിച്ച് വളഞ്ഞും തിരിഞ്ഞുമാണ് നില്‍ക്കുന്നത്. പൊതുമരാമത്ത് വകുപ്പില്‍ നിന്ന് ഒരനുമതിയും വാങ്ങാതെയാണ് വൈദ്യുതി ബോര്‍ഡ് റോഡുവശത്ത് തൂണുകള്‍ സ്ഥാപിക്കുന്നതെന്ന് പിഡബ്ല്യുഡി അധികൃതര്‍ അറിയിച്ചു. അതേസമയം ഏതെങ്കിലും ഒരു തൂണ്‍ റോഡില്‍ നിന്ന് ഒരടി മാറ്റണമെങ്കില്‍ പോലും വന്‍തുകയാണ് ചോദിക്കുന്നതെന്നു പരാതിയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button