KeralaLatest News

അയ്യപ്പനെ കുറിച്ച് അശ്ലീലച്ചുവയുള്ള പോസ്റ്റുകള്‍ : പ്രമുഖ മാധ്യമത്തിലെ സബ് എഡിറ്റര്‍ക്കെതിരെ പൊലീസില്‍ പരാതി : പരാതി പ്രധാനമന്ത്രിയ്ക്കും

തൃശൂര്‍: സോഷ്യല്‍ മീഡിയയില്‍ അയ്യപ്പനെ കുറിച്ച് അശ്ലീലച്ചുവയുള്ള പോസ്റ്റുകള്‍.. : പ്രമുഖ മാധ്യമത്തിലെ സബ് എഡിറ്റര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ പകര്‍പ്പ് പരാതി പ്രധാനമന്ത്രിയ്ക്കും, ഗവര്‍ണര്‍ക്കും നല്‍കും. സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍ വഴി അയ്യപ്പഭക്തരുടെ വിശ്വാസത്തെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് ദേശാഭിമാനി സബ്എഡിറ്റര്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.

തൃശൂര്‍ അയ്യന്തോളിലെ കേരള അയ്യപ്പ ഡിവോട്ടീ ഫോറം പ്രസിഡന്റ് ആര്‍.എം.രാജസിംഹയാണ് തൃശൂര്‍ സ്വദേശിനിയായ ജിഷ അഭിനയക്കെതിരെ വെസ്റ്റ് ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇതിന് പുറമേ പ്രധാനമന്ത്രിക്കും, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ്സിങ്, ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ്, ഗവര്‍ണര്‍ പി.സദാശിവം, ഡിജിപി ലോക്നാഥ് ബെഹ്റ, തൃശൂര്‍ കളക്ടര്‍ തുടങ്ങിയവര്‍ക്ക് പരാതിയുടെ പകര്‍പ്പ് അയച്ചിട്ടുണ്ട്.

ഫേസ്ബുക്കിലെ ജിഷയുടെ പോസ്റ്റുകള്‍ അയ്യപ്പഭക്തരെ മുറിവേല്‍പിക്കുന്നതാണെന്നും, രാജ്യത്തെ മതസൗഹാര്‍ദ്ദവും, സമാധാനവും തകര്‍ക്കാനും ലക്ഷ്യമിട്ടുള്ളതാണെന്നും പരാതിയില്‍ പറയുന്നു. പരാതി പൊലീസ് ആസ്ഥാനത്തെ പരാതി നിരീക്ഷണ സെല്ലിലേക്ക് കൈമാറിയതായി ഡിജിപിയുടെ അറിയിപ്പ് പരാതിക്കാരന് കിട്ടിയിട്ടുണ്ട്.

അയ്യപ്പ വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുക വഴി വര്‍ഗീയലഹളയുടെയും കലാപത്തിന്റെയും വിത്തുകള്‍ വിതയ്ക്കാനാണ് പോസ്റ്റുകളിലെ ശ്രമം. ഹിന്ദുമതത്തിലെ നിരീശ്വരവാദികളും, വിശ്വാസികളും തമ്മില്‍ അക്രമത്തിന് കളമൊരുക്കാനാണ് ലക്ഷ്യമിടുന്നത്. ജിഷ അഭിനയയുടെ പോസ്റ്റുകള്‍ അശ്ലീലവും, ലൈംഗികചുവയുള്ളതും, സദാചാരവിരുദ്ധവും, പൊതുസമാധാനത്തിന് ഭംഗം വരുത്താനുമുള്ള ദുരുദ്ദേശത്തോടെയാണ് ഇട്ടിരിക്കുന്നത്.

നിയമപ്രകാരം പ്രതിഷ്ഠയെ ജീവിക്കുന്ന വ്യക്തിയായാണ് കണക്കാക്കുന്നത്. ബാലനായ അയ്യപ്പന്‍, മണികണ്ഠനാണ് ശബരിമലയിലെ പ്രതിഷ്ഠ. ഇതുവഴി മണികണ്ഠനെയും മുറിവേല്‍പിച്ചിരിക്കുന്നു. അയ്യപ്പഭഗവാന്റെ സാമൂഹിക പദവിക്കും അന്തസ്സിനും ഇതോടെ കോട്ടം സംഭവിച്ചിരിക്കുകയാണ്. ജിഷ അഭിനയയുടെ ഒരു പോസ്റ്റില്‍ രഹന ഫാത്തിമയോടും, കവിതയോടും ദര്‍ശനം കഴിഞ്ഞ് ഇറങ്ങും മുമ്പ് ഒന്നുനീട്ടിത്തുപ്പാന്‍ ആവശ്യപ്പെടുന്നു. ‘യുവതികള്‍ പതിനെട്ടാം പടി കയറിയാല്‍, ശ്രീകോവില്‍ അടച്ചിടുമെന്ന് തന്ത്രി. തോന്നുമ്പോള്‍ പൂട്ടി താക്കോല്‍ കൗപീനത്തില്‍ വെച്ചുപോകാന്‍ ഇതുതന്റെ സ്വത്താണോ..പുണ്യാഹം തളിക്കണം പോലും..രഹനാ കവിതാ ഇറങ്ങും മുമ്പ് ഒന്നു നീട്ടി തുപ്പ് ..ഇങ്ങനെയാണ് ജിഷ അഭിനയയുടെ ഒരു പോസ്റ്റ്.

മറ്റൊരു പോസ്റ്റ് ഇങ്ങനെ:’ അല്ലയോ അയ്യപ്പാ..ഏതിരുട്ടിലും ആദരവോടെ, സ്നേഹാര്‍ദ്രമായ്, വിരല്‍ ചേര്‍ത്തുപിടിക്കുന്ന ആണ്‍കൂട്ടിനെയാണ് പെണ്ണ് കാംക്ഷിക്കുന്നത്..അല്ലാതെ പെണ്‍മുഖം കാണുമ്പോഴേക്കും ‘മുട്ടുന്നവനെയല്ല’, ആയതിനാല്‍ ഞങ്ങളെയും ഒന്നുകണ്ണുതുറന്നു കണ്ടാലും.’

ഭരണഘടനയുടെ 19(1)(a) ചിന്തയ്ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനുമുള്ള അവകാശം നല്‍കുന്നുണ്ടെങ്കിലും, രണ്ടാം നിബന്ധന പ്രകാരം ചില യുക്തമായ നിയന്ത്രണങ്ങളും വ്യവസ്ഥ ചെയ്യുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ജിഷ അഭിനയയ്ക്കെതിരെ ഐപിസി, സിആര്‍പിസി, കേരള പൊലീസ് ആക്റ്റ്, ഐടി ആക്റ്റ് എന്നിവ പ്രകാരം കേസെടുക്കണമെന്നാണ് ആര്‍.എം.രാജസിംഹ തന്റെ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button