KeralaLatest News

ഇന്ധനവില കുറഞ്ഞു; മാറിയ നിരക്ക് ഇങ്ങനെ

മുംബൈയില്‍ ലിറ്ററിന് 30 പൈസ കുറഞ്ഞ് പെട്രോളിന് 86.91 രൂപയും 28 പൈസ കുറഞ്ഞ് ഡീസലിന് 78.54 രൂപയുമാണ്.

ന്യൂഡല്‍ഹി: സാധാരക്കാര്‍ക്ക് ആശ്വാസമായി ഇന്ധനവില കുറഞ്ഞു. പെട്രോളിന് ലിറ്ററിന് 30 പൈസയും ഡീസലിന് ലിറ്ററിന് 27 പൈസയുമാണ് കുറഞ്ഞത്. പെട്രോളിന് 81.34 രൂപയും ഡീസലിന് 74.92 രൂപയുമാണ് ഡല്‍ഹിയിലെ വില്‍പന വില.  മുംബൈയില്‍ ലിറ്ററിന് 30 പൈസ കുറഞ്ഞ് പെട്രോളിന് 86.91 രൂപയും 28 പൈസ കുറഞ്ഞ് ഡീസലിന് 78.54 രൂപയുമാണ്.

ഡല്‍ഹിയില്‍ ഇന്ന് പെട്രോള്‍ പമ്പ് ഉടമകള്‍ പമ്പ് അടച്ച് സമരത്തിലാണ്. പെട്രോളിനും ഡീസലിനുമുള്ള നികുതി കുറക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തയ്യാറാകണമെന്നാവശ്യപ്പെട്ടാണ് ഡല്‍ഹിയില്‍ പമ്പുടമകള്‍ അടച്ചിടാന്‍ പെട്രോള്‍ ഡീലേഴ്സ് അസോസിയേഷന്‍ തീരുമാനിച്ചത്. സമരത്തെ തുടര്‍ന്ന് 400ല്‍ അധികം പമ്പുകള്‍ അടച്ചിടും.

സിഎന്‍ജി പമ്പുകളും അടച്ചിടുന്നത് തലസ്ഥാനത്ത് ഇന്ധനക്ഷാമത്തിന് ഇടയാക്കും. സമീപ സംസ്ഥാനങ്ങളായ ഹരിയാനയും ഉത്തര്‍പ്രദേശും നികുതി കുറച്ചതിനാല്‍ ഡല്‍ഹിയിലെക്കാള്‍ കുറവാണ് ഇന്ധന വില. അതിനാല്‍ ഡല്‍ഹിയില്‍ വില്‍പന കുറഞ്ഞെന്ന് പമ്പുടമകള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button