മക്ക: ഇന്ത്യയിൽനിന്നുള്ള ഉംറ തീർഥാടകരുടെ എണ്ണം വർധിച്ചു. ഒന്നര മാസത്തിനിടെ ഇന്ത്യയിൽനിന്ന് 72,442 തീർഥാടകരാണ് ഉംറ നിർവഹിക്കാനെത്തിയതെന്ന് ഹജ്-ഉംറ മന്ത്രാലയം അറിയിച്ചു. മക്കയിലെത്തിയ വിദേശ ഉംറ തീർഥാടകരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്ക്.
പാക്കിസ്ഥാനാണ് ഏറ്റവും കൂടുതൽ തീർഥാടകരെ അയച്ചത്–1,19,776 പേർ. മൂന്നാം സ്ഥാനത്തുള്ള ഇന്തൊനീഷ്യയിൽനിന്ന് 31,729 തീർഥാടകരുമെത്തി. സെപ്റ്റംബർ 11 മുതൽ ഒക്‌ടോബർ 17 വരെ 5,35,423 ഉംറ വീസകളാണ് മന്ത്രാലയം അനുവദിച്ചത്. ഇതിൽ 2,78,706 ഉംറ തീർഥാടകർ പുണ്യഭൂമിയിൽ എത്തി. ഇവരിൽ 75,914 പേർ തീർഥാടന കർമം പൂർത്തിയാക്കി തിരിച്ചുപോയി. നിലവിൽ 2,02,792 തീർഥാടകർ സൗദിയിലുണ്ട്. ഇതിൽ 1,40,848 പേർ മക്കയിലും 61,944 പേർ മദീനയിലുമാണുള്ളത്.
Post Your Comments