Latest NewsKerala

ജീവന് ഭീഷണിയുണ്ടെന്ന് വൈദികൻ പറഞ്ഞിരുന്നതായി സിസ്റ്റർ അനുപമ

ഭീഷണിയുണ്ടെന്ന് മുമ്പ് വൈദികന്‍ സൂചന നല്‍കിയിരുന്നെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും സിസ്റ്റര്‍ അനുപമ

കോട്ടയം: ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പരാതിക്കാരനായ വൈദികന്‍ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി സിസ്റ്റര്‍ അനുപമ.

തനിക്ക് ഭീഷണിയുണ്ടെന്ന് മുമ്പ് വൈദികന്‍ സൂചന നല്‍കിയിരുന്നെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും സിസ്റ്റര്‍ അനുപമ മാധ്യമങ്ങളോട് പറഞ്ഞു. ഫാദറിന്റെ മരണത്തില്‍ ഭയമുണ്ടെന്നും തങ്ങളുടെ ജീവനും തങ്ങളെ അനുകൂലിക്കുന്നവരുടെ ജീവനും അപകടത്തിലാണെന്നും അനുപമ പറഞ്ഞു.

ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ ഫാ. കുര്യാക്കോസ് കാട്ടുത്തറയെ ഇന്നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജലന്ധറിലെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നു പുലര്‍ച്ചെയാണ് മരണം നടന്നതെന്നു സൂചന. മരണത്തില്‍ ദുരൂഹതയെന്നു ബന്ധുക്കളും സഹ വൈദികരും ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button