ഏറ്റവും ബ്രാന്‍ഡ് മൂല്യമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് ഇന്ത്യ. 2,15,900 കോടി ഡോളറാണ് ഇന്ത്യയുടെ ബ്രാന്‍ഡ് മൂല്യം. ഉപഭോക്തൃ വില്‍പ്പന, ജി.ഡി.പി തുടങ്ങിയ ഘടകങ്ങള്‍ മുന്‍ നിര്‍ത്തിയാണ് രാജ്യങ്ങളുടെ ബ്രാന്‍ഡ് മൂല്യം കമ്പനി നിശ്ചയിക്കുന്നത്.യു.കെ. കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കണ്‍സള്‍ട്ടിങ് കമ്പനിയായ ബ്രാന്‍ഡ് ഫിനാന്‍സിന്റെ വാര്‍ഷിക നേഷന്‍ ബ്രാന്‍ഡ്‌സ് റിപ്പോര്‍ട്ടിലാണ് പട്ടിക പ്രസിദ്ധീകരിക്കപ്പെട്ടത്.യു.എസും ചൈനയുമാണ് ബ്രാന്‍ഡ് മൂല്യത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തും നില്‍ക്കുന്നത്. 25,89,900 കോടി ഡോളറാണ് യു.എസിന്റെ ബ്രാന്‍ഡ് മൂല്യം. അതേസമയം 12,77,900 കോടി ഡോളറാണ് ചൈനയുടെ ബ്രാന്‍ഡ് മൂല്യം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 23 ശതമാനമാണ് യു.എസിന്റെ ബ്രാന്‍ഡ് മൂല്യം ഉയര്‍ന്നത്. ചൈനയുടെ ബ്രാന്‍ഡ് മൂല്യം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 25 ശതമാനം വര്‍ധിച്ചു.
യു.എസ്., ചൈന, ജര്‍മനി, യു.കെ., ജപ്പാന്‍, ഫ്രാന്‍സ്, കാനഡ, ഇറ്റലി എന്നീ രാജ്യങ്ങളാണ് ബ്രാന്‍ഡ് മൂല്യത്തില്‍ ഇന്ത്യക്ക് മുന്നിലുള്ളത്.പട്ടികയില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന ജര്‍മനിയാണ് ബ്രാന്‍ഡ് മൂല്യത്തിന്റെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ച രേഖപ്പെടുത്തിയത്. മൂന്നാം സ്ഥാനത്താണ് പട്ടികയില്‍ ജര്‍മനി.
Post Your Comments