പുറത്തിറങ്ങിയ അഞ്ച് മാസത്തിനുള്ളില്‍ 50,000 വാഹനങ്ങള്‍ നിരത്തിലെത്തിച്ചെന്ന റെക്കോർഡ് നേട്ടം ഹോണ്ടയുടെ രണ്ടാം തലമുറ അമേസ്. ഏറ്റവും വേഗത്തില്‍ 50,000 യൂണിറ്റ് വില്‍പ്പന നേടുന്ന ഹോണ്ടയുടെ ആദ്യ മോഡലാണ് അമേസ്. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-സെപ്റ്റംബര്‍ പാദത്തിൽ ഹോണ്ടയുടെ മൊത്ത വില്‍പ്പനയില്‍ പകുതിയും അമേസ് ആണ് നേടിയത്.
കഴിഞ്ഞ മെയ് മാസമാണ് രൂപത്തില്‍ പൂര്‍ണമായും അഴിച്ചുപണി നടത്തിയ രണ്ടാം തലമുറ അമേസ് നിരത്ത് കീഴടക്കാൻ എത്തിയത്. ഹോണ്ട സിറ്റിയോട് സാദൃശ്യമുള്ള ഗ്രില്‍, വശങ്ങളിലേക്ക് നീളുന്ന ഹെഡ്‌ലാമ്പ് ക്ലെസ്റ്റര്‍ എന്നിവയാണ് മുന്നിലെ പ്രത്യേകതകൾ. ഉള്ളിലേക്ക് കടക്കുമ്പോൾ സ്മാര്‍ട്ട് ഫോണ്‍ കണക്ടിവിറ്റി, നാവിഗേഷന്‍ തുടങ്ങിയ സംവിധാനങ്ങള്‍ നല്‍കിയിട്ടുള്ള പുതിയ ഏഴിഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് പ്രധാന പ്രത്യേകത. എൻജിനിൽ മാറ്റം വരുത്തിയിട്ടില്ല.
Post Your Comments