ഭുവനേശ്വര്‍: പെട്രോളിനെ മറികടന്ന് ഡീസല്‍ വില. ഇന്ത്യന്‍ ചരിത്രത്തിലാദ്യമായാണ് ഡീസല്‍ വില പെട്രോളിനെ മറികടക്കുന്നത്. ഒഡീഷയിലാണ് പെട്രോളിനെക്കാള്‍ വില ഡീസലിനായത്. പെട്രോളിനും ഡീസലനും തുല്യ നികുതിയാണ് ഒഡീഷ ഇടാക്കുന്നത്.
പെട്രോളിന് ലിറ്ററിന് 80രൂപ 65 പൈസയും ഡീസലിന് 80 രൂപ 78 പൈസയുമായിരുന്നു ഞായറാഴ്ച വില.
അതേസമയം ഏറെ നാളത്തെ വര്‍ദ്ധനവിന് ശേഷം രാജ്യത്ത് ഇന്ധന വില കുറഞ്ഞു. പെട്രോളിന് ലിറ്ററിന് 30 പൈസയും ഡീസലിന് ലിറ്ററിന് 27 പൈസയുമാണ് കുറഞ്ഞത്. കൂടാതെ ഡല്‍ഹിയില്‍ ഇന്ന് പെട്രോള്‍ പമ്പ് ഉടമകള്‍ പമ്പ് അടച്ച് സമരത്തിലാണ്. അയല്‍സംസ്ഥാനങ്ങളില്‍ സംസ്ഥാന നികുതി കുറച്ചിട്ടും ദില്ലിയില്‍ കുറയ്ക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം.
സിഎന്‍ജി പമ്പുകളും അടച്ചിടുന്നത് തലസ്ഥാനത്ത് ഇന്ധനക്ഷാമത്തിന് ഇടയാക്കും. സമീപ സംസ്ഥാനങ്ങളായ ഹരിയാനയും ഉത്തര്‍പ്രദേശും നികുതി കുറച്ചതിനാല്‍ ഡല്‍ഹിയിലെക്കാള്‍ കുറവാണ് ഇന്ധന വില. അതിനാല്‍ ഡല്‍ഹിയില്‍ വില്‍പന കുറഞ്ഞെന്ന് പമ്പുടമകള്‍ പറയുന്നു.
Post Your Comments