Latest NewsIndia

ബീഹാറില്‍ സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയായി

പാ​റ്റ്ന:  ബി​ഹാ​റി​ല്‍ ബി​ജെ​പി​യും നി​തീ​ഷ് കു​മാ​റി​ന്‍റെ ജ​ന​താ​ദ​ള്‍ യു​ണൈ​റ്റ​ഡിനും (ജെ​ഡി​യു) ലോ​ക്സ​ഭാ തിര​ഞ്ഞെ​ടു​പ്പി​നു​ള്ള സീ​റ്റ് ധാ​ര​ണ​യാ​യി. ബി​ജെ​പി​ക്ക് 17 സീ​റ്റും നി​തീ​ഷ് കു​മാ​റി​നു 16 സീ​റ്റും ല​ഭി​ക്കു​മെ​ന്നാ​ണ് റിപ്പോര്‍ട്ടുകള്‍ . എ​ന്‍​ഡി​യ​യു​ടെ സ​ഖ്യ​ക​ക്ഷി​യാ​യ രാം​വി​ലാ​സ് പ​സ്വാ​ന്‍റെ പാ​ര്‍​ട്ടി​ക്ക് അ​ഞ്ച് സീ​റ്റും ഉ​പേ​ന്ദ്ര കേ​ശ്വ​യ്ക്കു ര​ണ്ടു സീ​റ്റും സ​ഖ്യം നീ​ക്കി​വ​ച്ചു. സെ​പ്റ്റം​ബ​റി​ലാ​ണ് ബി​ജെ​പി​യും ജെ​ഡി​യു​വും ത​മ്മി​ല്‍ സീ​റ്റ് വിഷയത്തില്‍ ധാ​ര​ണ​യാ​യ​ത്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ​യും നി​തീ​ഷ് കു​മാ​റു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ല്‍ സീ​റ്റ് വി​ഭ​ജ​നം സം​ബ​ന്ധി​ച്ച്‌ തീ​രു​മാ​നം. ഈ ​ആ​ഴ്ച​യോ​ടെ ഔ​ദ്യോ​ഗി​ക​മാ​യി സീ​റ്റ് വി​ഭ​ജ​നം സം​ബ​ന്ധി​ച്ച്‌ എ​ന്‍​ഡി​എ പ്ര​ഖ്യാ​പ​നം ന​ട​ത്തു​മെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​മാ​യ എ​ന്‍​ഡി​ടി​വി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button