ലണ്ടന്‍:വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് ഇക്വഡോര്‍ സര്‍ക്കാരിനെതിരേ നിയമനടപടിക്കൊരുങ്ങുന്നു
. അസാന്‍ജിന്റെ സംരക്ഷണം നീക്കം ചെയ്യുമെന്നും, പുറംലോകത്തേയ്ക്കുള്ള ബന്ധം മുറിക്കുമെന്നും ഇക്വഡോര്‍ ഭീഷണിപ്പെടുത്തിയതായി വെള്ളിയാഴ്ച വിക്കിലീക്സ് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
അസാന്‍ജ് നിലവിൽ 2012 മുതല്‍ ലണ്ടനിലുള്ള ഇക്വഡോറിന്റെ എംബസിയിലാണ് കഴിയുന്നത്. മറ്റു രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടുന്നു എന്നാരോപിച്ചു അസാന്‍ജിന്റെ ഇന്റർനെറ്റ് ബന്ധം കഴിഞ്ഞ മാർച്ചിൽ ഇക്വഡോര്‍ വിച്ഛേദിച്ചിരുന്നു.
അസാന്‍ജുമായി മാധ്യമപ്രവര്‍ത്തകര്‍ക്കും, മനുഷ്യാവകാശ സംഘടനകള്‍ക്കും കൂടിക്കാഴ്ച നടത്താന്‍ ഇക്വഡോര്‍ എംബസി അനുമതി നല്‍കുന്നില്ലെന്നും, ഇന്റര്‍നെറ്റ് ബന്ധമില്ലാതാക്കുന്നതിനും ഫോണ്‍ കോള്‍ ചെയ്യുന്നത് ഒഴിവാക്കുന്നതിനുമായി ഇക്വഡോര്‍ എംബസിയില്‍ സിഗ്‌നല്‍ ജാമര്‍ ഘടിപ്പിച്ചിരിക്കുകയാണെന്നും വിക്കിലീക്സ് പ്രസ്താവനയില്‍ ആരോപിച്ചു
Post Your Comments