ന്യൂഡല്‍ഹി: പണമിടപാടു സ്ഥാപനം ഉടമ സ്റ്റീഫന്‍ പത്രോസിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. ഡല്‍ഹി റെയില്‍വേ സ്റ്റേഷനു സമീപം ഒളിവില്‍ കഴിയുകയായിരുന്ന ജോബിന്‍ ജയ്‌മോനെ അന്വേഷണ സംഘം പിടികൂടുകയായിരുന്നു. സെപ്റ്റംബര്‍ മൂന്നിനാണ് ചിറയില്‍ സ്റ്റീഫന്‍ പത്രോസ് കൊല്ലപ്പെടുന്നത്. സംഭവത്തില്‍ ജോബിനെ സഹായിച്ച പുന്നപ്ര സ്വദേശികളായ അരുണ്‍, അദര്‍ശ് എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
വായ്പ എടുത്തതിന് ഈടു നല്‍കിയ ഭൂമി തിരികെ നല്‍കുന്നതു സംബന്ധിച്ച തര്‍ക്കമാണു സ്റ്റീഫനെ വെട്ടിക്കൊലപ്പെടുത്താന്‍ കാരണമായത്. ഇക്കാര്യം ജോബിന്‍ പോലീസിനോടു സമ്മതിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം ജോബിനെ കോട്ടയത്തേക്കു കൊണ്ടു വരുമെന്നു ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ പറഞ്ഞു.
Post Your Comments