
കരിങ്കല്ലത്താണി: രണ്ട് വയസുകാരന്റെ മരണം ഒരു നാടിനെ മുഴുവന്‍ കണ്ണീരിലാഴ്ത്തി. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ബക്കറ്റില്‍ വീണാണ് കുട്ടി മരിച്ചു. മാടാംപാറയിലെ മാന്തോണി മുസ്തഫയുടെയും ഷമീറയുടെയും മകന്‍ മുഹമ്മദ് ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഒന്‍പതോടെയാണ് സംഭവം. കുട്ടിയെ കുളിപ്പിച്ച ശേഷം കഴുകിയ വസ്ത്രങ്ങള്‍ ഉണക്കാനിട്ട മാതാവ് വീട്ടിനകത്തുകയറി തിരിച്ചെത്തിയപ്പോഴേക്കും കുട്ടിയെ കാണുന്നില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ ബക്കറ്റില്‍ വീണ നിലയില്‍ കണ്ടെത്തിയത്.
Post Your Comments