ലക്നൗ: ഉറുദു കവി ഹാഷിമിനെതിരെ ആസിഡ് ആക്രമണം. വിദ്യാര്‍ഥിനികളെ ശല്യപ്പെടുത്തുന്നത് ചോദ്യം ചെയ്തതിനാണ് കവിക്ക് നേരെ ആക്രമണം ഉണ്ടായത്.
ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. അക്രമികള്‍ ഹാഷിമിനെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. മുഖത്ത് സാരമായി പൊള്ളലേറ്റ ഹാഷിമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തന്റെ പെണ്മക്കളെ സ്ഥിരമായി ചില സാമൂഹികവിരുദ്ധര്‍ ആക്രമിക്കാറുണ്ടെന്ന് നാട്ടുകാരനായ ഒരു പിതാവ് ഹാഷിമിനോട് പറയുകയുണ്ടായി. വിഷയത്തില്‍ ഇടപെട്ടതിനാണ് ഇദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായത്. കുട്ടികള്‍ സ്കൂളില്‍ പോകുന്ന വഴിയിലും ഫോണിലൂടെയും ഇവര്‍ ഉപദ്രവിക്കുന്നുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് അക്രമികളോട് സംസാരിക്കാന്‍ പോയ ഹാഷിമിന് നേരെ അക്രമികള്‍ ആസിഡ് ഒഴിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
Post Your Comments