നെയ്റോബി: ഒടുവില്‍ ടാന്‍സാനിയന്‍ കോടീശ്വരന്‍ മുഹമ്മദ് ദേവ്ജിയെ (43) വിട്ടയച്ചു. ദാര്‍ എസ് സലാമില്‍ നിന്നാണ് ആഫ്രിക്കയിലെ ഏറ്റവും പ്രായംകുറഞ്ഞ കോടീശ്വരനായ ദേവ്ജിയെ തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയത്. ഫാബ്സ് മാസികയുടെ കവറില്‍ പ്രത്യക്ഷപ്പെട്ട ആദ്യ ടാന്‍സാനിയന്‍ സ്വദേശിയ അദ്ദേഹത്തെ ടാന്‍സാനിയയുടെ സാമ്പത്തിക തലസ്ഥാനമായ ദാര്‍ എസ് സലാമില്‍ 10 ദിവസം തടങ്കലില്‍ പാര്‍പ്പിച്ചതിനു ശേഷമാണ് വിട്ടയച്ചത്.
ഫോബ്സിന്റെ കണക്കുകള്‍ പ്രകാരം 150 കോടി ഡോളറാണ് മിടിഎല്‍ ഗ്രൂപ്പിന്റെ തലവനായ ദേവ്ജിയുടെ ആസ്തി. അതേസമയം ദേവ്ജിയെ മോചനം ദ്രവ്യം നല്‍കിയ ശേഷമാണോ വിട്ടയച്ചതെന്ന വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. സംഭവ ത്തെ കുറിച്ച് കൂടുതല്‍ വിവരങ്അങള്‍ അധകൃതര്‍ പുറത്തുവിട്ടിട്ടില്ല.
Post Your Comments