KeralaLatest News

ശബരിമല സ്ത്രീ പ്രവേശനം : വി​ധി​യെ മ​റി​ക​ട​ക്കാ​ന്‍ നി​യ​മ​നി​ര്‍​മാ​ണം ന​ട​ത്തേ​ണ്ട​ത് കേ​ന്ദ്ര​സ​ര്‍​ക്കാ​രാ​ണെ​ന്ന് രമേശ് ചെന്നിത്തല

ഇക്കാര്യത്തിൽ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നിലപാട് വ്യ​ക്ത​മാ​ക്കി

തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ​പ്രീം​കോ​ട​തി ഭ​ര​ണ​ഘ​ട​ന ബെ​ഞ്ചി​ന്‍റെ വി​ധി​യെ മ​റി​ക​ട​ക്കാ​ന്‍ നി​യ​മ​നി​ര്‍​മാ​ണം ന​ട​ത്തേ​ണ്ട​ത് കേ​ന്ദ്ര​സ​ര്‍​ക്കാ​രാ​ണെ​ന്ന് വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

കേ​ര​ള​ത്തി​നും കേ​ന്ദ്ര​ത്തി​നും നി​യ​മ നി​ര്‍​മാ​ണം ന​ട​ത്താ​ന്‍ സാ​ധി​ക്കും. ഇക്കാര്യത്തിൽ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നിലപാട് വ്യ​ക്ത​മാ​ക്കിയതിനാൽ കേ​ന്ദ്ര​മാ​ണ് നി​യ​മ​നി​ര്‍​മാ​ണം ന​ട​ത്തേ​ണ്ടത്. കേ​ന്ദ്ര​ത്തി​നു​ മാ​ത്ര​മേ ഇ​നി ശ​ബ​രി​മ​ല വി​ധി​യി​ല്‍ നി​യ​മ​നി​ര്‍​മാ​ണം ന​ട​ത്താ​ന്‍ സാ​ധി​ക്കു. ഇ​തി​ന് നി​യ​മ​സ​ഭാ സ​മ്മേ​ള​നം വി​ളി​ച്ചു ചേ​ര്‍​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല. കേ​ന്ദ്ര​ത്തി​ന് ഇ​ട​പെ​ട​ണ​മെ​ങ്കി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പ്ര​മേ​യം പാ​സാ​ക്ക​ണ​മെ​ന്ന ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ ശ്രീ​ധ​ര​ന്‍​പി​ള്ള​യു​ടെ പ്ര​സ്ത​വാ​ന അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണ്. പു​ക​മ​റ സൃ​ഷ്ടി​ക്കാ​നാ​ണ് ശ്രീ​ധ​ര​ന്‍​പി​ള്ള ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി.

 ദേ​വ​സ്വം​ബോ​ര്‍​ഡും വി​ശ്വാ​സി​ക​ളെ ക​ബ​ളി​പ്പി​ക്കു​ക​യാ​ണ്. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​തി​ന് മു​ത​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ മ​നു അ​ഭി​ഷേ​ക് സിം​ഗ്‌വി​യെ സ​മീ​പി​ക്കു​മെ​ന്ന് പ​റ​ഞ്ഞ ദേ​വ​സ്വം​ബോ​ര്‍​ഡ് ഇ​തു​വ​രെ അ​തി​ന് ത​യാ​റാ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button