Latest NewsKerala

ശബരിമലയ്ക്ക് പോകാനൊരുങ്ങിയ യുവതിയെ പിന്തിരിപ്പിച്ചു: പൊലീസിനെതിരെ പരാതി

കോഴിക്കോട്•ശബരിമലയ്ക്ക് പോകാനൊരുങ്ങിയ യുവതിയെ പോലീസ് പിന്തിരിപ്പിച്ചതായി പരാതി. കോഴിക്കോട് സ്വദേശിനിയുടെ വീട്ടിലെത്തി പൊലീസ് പിന്തിരിപ്പിക്കാൻ ശ്രമിച്ചെന്നാണ് ആരോപണം.

ശബരിമല കയറാൻ ആഗ്രഹമുണ്ടെന്നും അവിടെയെത്തിയാൽ മതിയായ സുരക്ഷ ലഭിക്കുമോയെന്നും ചോദിച്ച് വ്യാഴാഴ്ച യുവതി ഐ.ജി മനോജ് എബ്രഹാമിന് സന്ദേശം അയച്ചിരുന്നു. ഇതിന് പിന്നാലെ വെള്ളിയാഴ്ച കോഴിക്കോട് എ.സി.പി ഫോണിൽ ബന്ധപ്പെട്ട് യാത്രയിൽ നിന്ന് പിന്തിരിപ്പിക്കുന്ന തരത്തില്‍ സംസാരിച്ചതായി യുവതി പറഞ്ഞു.

തുടർന്ന് ശനിയാഴ്ച രാവിലെ യുവതിയുടെ വീട്ടിൽ പൊലീസ് എത്തി. വിവരങ്ങൾ ചോദിച്ചറിയാനാണ് എത്തിയതാണെന്ന് വീട്ടുകാരോട് പറഞ്ഞത്. എന്നാൽ ശബരിമലയ്ക്ക് പോകുന്നത് പ്രയാസമായിരിക്കുമെന്നും പ്രശ്നങ്ങളുണ്ടാകുമെന്നും പറഞ്ഞ് മാതാപിതാക്കളെ പൊലീസ് ഭയപ്പെടുത്തിയെന്നും യുവതി ആരോപിച്ചു.

താനൊരു വിശ്വാസിയാണെന്നും ഭയംകാരണം പേര് വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും യുവതി പറഞ്ഞു.

തന്നെപ്പോലെ ശബരിമല കയറാൻ വ്രതമടുത്ത മറ്റു ചില സ്ത്രീകളുടെ വീട്ടിലും പൊലീസ് എത്തി സമാനരീതിയിൽ പെരുമാറിയെന്നും യുവതി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button