ന്യൂഡല്‍ഹി: പോലീസുകാരുടെ ത്യാഗത്തെയും രക്തസാക്ഷിത്വത്തെയും കുറിച്ച് സംസാരിക്കുന്നതിനിടെ കണ്ണ് നിറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയിലെ ചാണക്യപുരിയില്‍ ദേശീയ പോലീസ് സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പോലീസ് സേനയുടെ ത്യാഗപൂര്‍ണ്ണമായ ജീവിതത്തെ കുറിച്ച് സംസാരിക്കുന്നതിനിടെ കണ്ഠമിടറി വാക്കുകള്‍ ഉച്ചരിച്ച അദ്ദേഹം അല്‍പനേരത്തേക്ക് നിശബ്ദനായി സദസ്സിനു മുന്നില്‍ നിൽക്കുകയായിരുന്നു. 1959ലെ ചൈനീസ് സേനയുടെ ആക്രണത്തില്‍ രക്തസാക്ഷിത്വം വഹിച്ച 10 പോലീസുകാരുടെ സ്മരണ പുതുക്കി ഒക്ടോബര്‍ 21 ദേശീയ പോലീസ് ദിനമായാണ് ആചരിക്കുന്നത്.
#WATCH live from Delhi: PM Narendra Modi addresses the gathering at National Police Memorial on National Police Day. https://t.co/Fcdn2H1La1
— ANI (@ANI) October 21, 2018
Post Your Comments