ദുബായ്: പാക്കിസ്ഥാന്‍കാരനായ 42 കാരന് മാളില്‍ കിടന്ന മിനി ബസിന് തീയിട്ടു. തീപടര്‍ന്ന് ഷോപ്പിങ്ങ് മാളില്‍ പാര്‍ക്ക് ചെയ്തിരുന്ന 13 ഒാളം കാറുകളിലേക്കും പടര്‍ന്ന് പിടിച്ചു. ഷോപ്പിംഗ് മാളില്‍ പാര്‍ക്കിംഗ് കേന്ദ്രത്തില്‍ നിര്‍ത്തിയിട്ടിരുന്ന 13 കാറുകള്‍ക്ക് തീകൊളുത്തിയ കേസില്‍ ഡ്രൈവര്‍ക്കെതിരെ ദുബായി കോടതി വിചാരണ ആരംഭിച്ചു.
ഇയാള്‍ ഓടിച്ചിരുന്ന വാഹനത്തില്‍നിന്നും പെട്രോള്‍ ഊറ്റിയെടുത്ത് മിനിബസില്‍ ഒഴിച്ചു. പിന്നീട് വാഹനത്തില്‍ സിഗരറ്റ് കത്തിച്ചിട്ടു. ആളിപ്പടര്‍ന്ന തീ പാര്‍ക്കിംഗ് കേന്ദ്രത്തിലുണ്ടായിരുന്ന 13 കാറുകളിലേക്കും പടര്‍ന്നു. പാക്കിസ്ഥാന്‍കാരന്റെ വസ്ത്രത്തിലും തീപിടിച്ചു. സിസിടിവി ദൃശ്യങ്ങളില്‍ ഇയാള്‍ തീപടര്‍ന്ന വസ്ത്രവുമായി രക്ഷപെടുന്നത് കാണാം.
രക്ഷപെടാന്‍ ഉപയോഗിച്ച കാറിന്റെ നമ്ബര്‍ പിന്തുടര്ന്ന് ഇയാളെ ദുബായി പോലീസ് കസ്റ്റഡിയിലെടുത്തു. വിമാനത്താവളത്തില്‍നിന്നാണ് പിടികൂടിയത്. മാളിലെ ജീവനക്കാരെ കൊണ്ടുപോകുന്നതിനുള്ള കൂലി പുതിയ ഡ്രൈവര്‍ കുറച്ചു. ഇതുമൂലം വലിയ നഷ്ടം ഉണ്ടായതാണ് പ്രതികാരം ചെയ്യാന്‍ കാരണമായതെന്ന് ഇയാള്‍ പറഞ്ഞു. കേസില്‍ കോടതി ഈ മാസം 29 ന് വിധി പറയും.
Post Your Comments