കോട്ടയം: ശബരിമല വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് സരിത എസ്. നായരുടെ പരാതിയില്‍ തനിക്കെതിരെ കേസെടുത്തതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇരുട്ടുകൊണ്ട് ഓട്ടയടക്കാനാകില്ല. വിഷയവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച തിരുവനന്തപുരത്ത് വിശദമായ പ്രതികരണം നടത്തും. കേസിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
സരിത നായരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഉമ്മന്‍ ചാണ്ടിയ്ക്കെതിരെ പ്രകൃതിവിരുദ്ധ ലൈംഗീക പീഡനത്തിനാണ് ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്. മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ കെ.സി. വേണുഗോപാലിനെതിരെയും കേസുണ്ട്.
Post Your Comments