Latest NewsInternational

പ്രോട്ടോക്കോള്‍ കാറ്റില്‍പ്പറത്തി ഹാരി രാജകുമാരനും ഭാര്യയും

പ്രോട്ടോക്കോളുകള്‍ കാറ്റില്‍പ്പറത്തി പ്രിന്‍സ് ഹാരിയും ഭാര്യ മേഗന്‍ മാര്‍ക്കലേയും.

പ്രോട്ടോക്കോളുകള്‍ കാറ്റില്‍പ്പറത്തി പ്രിന്‍സ് ഹാരിയും ഭാര്യ മേഗന്‍ മാര്‍ക്കലേയും. സിഡ്നിയിലെ അവധിക്കാല ആഘോഷത്തിനിടെയാണ് ബ്രിട്ടന്റെ രാജകുമാരനും രാജകുമാരിയും ഔദ്യോഗിക പരിവേഷം മാറ്റിവച്ച് പൂര്‍ണമായും അവധിക്കാല ആഘോഷത്തിന്റെ ഭാഗമായത്.

സിഡ്നിയിലെ പ്രശസ്തമായ ബോണ്ടി ബീച്ചില്‍ ഷൂ അഴിച്ചുമാറ്റി നഗ്നപാദത്തോടെയായിരുന്നു ഇരുവരും ഓടിനടന്നത്. ഇരുവരുടെയും ഓസ്ട്രേലിയന്‍ ടൂറിന്റെ അവസാനകേന്ദ്രമായിരുന്നു ബോണ്ടി ബീച്ച്.

ആളുകള്‍ ഹര്‍ഷാരവത്തോടെഹാരിയേയും മേഗനേയും സ്വീകരിച്ചു. മാനസിക പ്രശ്നമുള്ള വ്യക്തികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന വണ്‍വേവ് ഗ്രൂപ്പ് എന്ന സംഘടനയുടെ നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചയും ബോണ്ടിബീച്ചില്‍ നടന്നു.

16 ദിവവസം നീണ്ടുനില്‍ക്കുന്ന പസഫിക് ടൂര്‍ അവസാനിപ്പിച്ച് ദമ്പതികള്‍ ബ്രിട്ടനിലേക്ക് മടങ്ങും. ഇതിനിടെ പ്രിന്‍സ് ഹാരിയും മേഗനും ആദ്യകുഞ്ഞിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണെന്ന റിപ്പോര്‍ട്ടും എത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button