ലണ്ടന്‍ : എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങില്‍ ഹാരി രാജകുമാരനെതിരെ ആരോപണം. വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ 20,000 പേര്‍ പങ്കെടുത്ത ചടങ്ങില്‍ ഹാരി രാജകുമാരന്‍ നിസ്സംഗ മനോഭാവം സ്വീകരിച്ചു എന്നാണ് ആരോപണം. ഹാരി ദേശീയ ഗാനം പാടിയില്ല എന്ന വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.
Read Also: അടിവസ്ത്രത്തിനുള്ളിലും മലദ്വാരത്തിലുമായി കടത്തിയത് 3 കിലോ സ്വർണം: സ്വർണം കടത്താൻ പുത്തൻ രീതികൾ
രാജകുടുംബാംഗങ്ങള്‍ ചേര്‍ന്ന് ‘ഗോഡ് സേവ് ദ കിംഗ്’ എന്ന് ഒന്നിച്ച് ആലപിക്കുന്ന ഗാനം ഹാരി രാജകുമാരന്‍ പാടിയില്ല എന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഹാരി രാജകുമാരനൊഴിച്ച് മറ്റ് രാജ കുടുംബാംഗങ്ങള്‍ വൈകാരികതയോടെ ഗാനം ആലപിക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. രാജ്ഞിയോട് അപമര്യാദയായി പെരുമാറുന്ന ഹാരിക്കെതിരെ സമൂഹ മാദ്ധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനങ്ങളാണ് ഉയരുന്നത്.
സസെക്‌സിലെ ഡ്യൂക്കായ ഹാരി രാജകുമാരന്‍ ചുറ്റും നോക്കുന്നതും വാക്കുകള്‍ ഇടയ്ക്കിടെ ഉച്ചരിക്കാത്തതും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. അദ്ദേഹത്തിന്റെ ഈ പെരുമാറ്റം വ്യാപക ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.
എന്നാല്‍, ചിലര്‍ ഹാരിയെ അനുകൂലിച്ചും രംഗത്തെത്തിയിട്ടുണ്ട്. ഹാരി പാടുന്നത് കാണാന്‍ സാധിക്കുമെന്നും ഇത്രയും വിമര്‍ശിക്കേണ്ട ആവശ്യമില്ലെന്നുമാണ് ചിലരുടെ ന്യായീകരണം. എഡ്വേര്‍ഡും ഇത് പാടിയില്ല എന്നും ആളുകള്‍ ചൂണ്ടിക്കാട്ടുന്നു.
Post Your Comments